അസാധുവായ നോട്ട് ‘വെളുപ്പിക്കാന്‍’

തൃശൂര്‍: കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും ഒതുക്കാന്‍ പൊടുന്നനെ നോട്ട് അസാധുവാക്കിയത് സാധാരണക്കാരെ വലക്കുമ്പോള്‍ അസാധുവായ നോട്ട് ‘വെളുപ്പിക്കാന്‍’ ഏജന്‍റുമാര്‍ സജീവം. അസാധുവായ കറന്‍സിക്ക് പകരം ഇവര്‍ പുതിയ കറന്‍സി എത്തിക്കും. 10 മുതല്‍ 15 ശതമാനം വരെ കമീഷന്‍ ഈടാക്കിയാണ് ഇവര്‍ പുത്തന്‍ കറന്‍സി വീട്ടിലത്തെിക്കുന്നത്.

ഇതര സംസ്ഥാനക്കാരെയും വായ്പക്കാരെയുമാണ് ഇവര്‍ ആദ്യഘട്ടത്തില്‍ കറന്‍സി മാറ്റത്തിന് ഉപയോഗിച്ചതെങ്കില്‍ ഇപ്പോള്‍ അവരെ ഉപയോഗിച്ച് നാട്ടുകാര്‍ക്ക് നോട്ടുകള്‍ മാറ്റിക്കൊടുക്കുകയാണ്. 4,000 രൂപ മാറിയെടുക്കുന്ന തൊഴിലാളിക്ക് 300 രൂപയായിരുന്നു കൂലി. ബാങ്കുകള്‍ തുറക്കുന്നതിന് മുമ്പ് ഇത്തരക്കാര്‍ വരിയില്‍ ഉണ്ടാകും. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ദിവസന്തോറും തൊഴിലാളികളെ ബാങ്കിലത്തെിക്കുന്ന സംഘങ്ങള്‍ ഉണ്ട്. നിയമപരമായി ഇത്തരക്കാര്‍ക്കെതിരേ നടപടി എടുക്കാന്‍ സാധിക്കില്ളെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ മഷി പുരട്ടി തുടങ്ങിയതോടെ ഇത്തരക്കാരുടെ എണ്ണത്തില്‍ കുറവ് വന്നു.

കള്ളപ്പണം ബാങ്കില്‍ നിക്ഷേപിക്കുകയോ നശിപ്പിക്കുകയോ വേണ്ടി വരുമെന്ന വാദം അപ്രസക്തമാക്കുന്നതാണ് ഏജന്‍റുമാരുടെ രീതി. കുറച്ച് പണം പോയാലും എല്ലാം വെളുപ്പിക്കാമല്ളോയെന്ന കണക്കുകൂട്ടലില്‍ അസാധു നോട്ട് അധികം കൈവശമുള്ളവര്‍ ഏജന്‍റുമാര്‍ മുഖേന ഇടപാട് നടത്തുന്നു. ന്യൂജനറേഷന്‍ ബാങ്കുകള്‍ വഴി പ്രാദേശിക ഏജന്‍റുമാരുടെ കൈകളിലത്തെുന്ന പുതിയ നോട്ടുകളാണ് നിരോധിച്ച നോട്ടുകള്‍ക്കു പകരം നല്‍കുന്നതത്രേ. രണ്ടു കോടി രൂപ വരെ ഒറ്റ ഇടപാടില്‍ നടത്തിത്തരാമെന്ന് ഏജന്‍റുമാര്‍ വാഗ്ദാനം നല്‍കിയതായി തൃശൂരിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്‍െറ മേധാവി പറയുന്നു. വായ്പ തിരിച്ചടവ്, പുതുക്കിവെക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടും ക്രമക്കേടുകള്‍ നടക്കുന്നതായി വിവരമുണ്ടെന്ന് ആദായനികുതി ഉദ്യോഗസ്ഥരും വ്യക്തമാക്കി. ബാങ്ക് വായ്പ തിരിച്ചടക്കാന്‍ തുക നല്‍കുന്ന സംഘങ്ങളും സജീവമാണ്. ഇതിന് പ്രത്യേക ഏജന്‍റുമാരുണ്ട്. ലക്ഷങ്ങളുടെ ബാങ്ക് വായ്പ ഒറ്റത്തവണ അടച്ചുതീര്‍ക്കുകയാണ് പതിവ്. ബാങ്ക് ഇടപാടുകള്‍ സാധാരണ ഗതിയിലായ ശേഷം വീണ്ടും വായ്പ എടുത്ത് തിരിച്ചു നല്‍കണമെന്ന ധാരണയിലാണ് പണം നല്‍കുന്നത്.

പണം തിരിച്ചു നല്‍കുമ്പോള്‍ 75 ശതമാനം തുക നല്‍കിയാല്‍ മതിയെന്നാണ് ധാരണ. തൃശൂരിലെ പ്രമുഖര്‍ക്ക് രണ്ടായിരം രൂപയുടെ പുത്തന്‍ കറന്‍സി വന്‍തോതില്‍ ലഭിച്ചുവെന്ന സൂചനയെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തില്‍ ആയിരം രൂപ നോട്ടുകള്‍ നല്‍കിയാല്‍ 900 രൂപ തിരികെ നല്‍കുന്ന സംഘമുണ്ടായിരുന്നു. ഇതറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും സംഘം വിട്ടു. ലക്ഷം രൂപ വരെ ഇത്തരത്തില്‍ മാറ്റി നല്‍കിയതായാണ് അറിഞ്ഞതെന്ന് പൊലീസ് പറയുന്നു. ആഡംബര കാറുകളുടെ സെക്കന്‍ഡ് ഹാന്‍ഡ് വില്‍പനയും കൂടിയിട്ടുണ്ടെന്ന്് യൂസ്ഡ് കാര്‍ വ്യാപാരികളും പറയുന്നു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *