കോണ്‍ഗ്രസിന്റെ അവസ്ഥ വല്ലാത്ത കഷ്ടത്തിൽ : എ കെ ആന്റണി.

akanto

എറണാകുളം : കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസ്ഥ വല്ലാത്ത കഷ്ടത്തിൽ ആയെന്നു എഐസിസി നിര്‍വാഹകസമിതി അംഗം എ കെ ആന്റണി. മുമ്പില്ലാത്തതരത്തിലുള്ള പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കെപിസിസി പുനഃസംഘടനയോടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന പരാതിയെക്കുറിച്ച് പ്രതികരിക്കവേ, രാജ്യസുരക്ഷ ഭീഷണിഇല്ലെങ്കിൽ ആരുടെ ഫോണ്‍ ചോര്‍ത്തുന്നതും ന്യായീകരിക്കാനാവുന്നതല്ലെന്ന് എ കെ ആന്റണി പറഞ്ഞു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *