Thu. Apr 18th, 2024

ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ ജീവനൊടുക്കി

By admin Dec 14, 2021 #news
Keralanewz.com

കുമളി: വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭാര്യ. എന്നാല്‍ ശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ പിടിക്കപ്പെടുമെന്ന ഭയത്തില്‍ യുവതി ജീവനൊടുക്കി. തേനി ജില്ലയിലെ കമ്പം സ്വദേശിയായ ഭുവനേശ്വരി എന്ന 21കാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭുവനേശ്വരി തന്റെ ഭര്‍ത്താവായ ഗൗതത്തിനെ(24) കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഇടപാട് ചെയ്യുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 10ന് ആയിരുന്നു കേബിള്‍ ടിവി ജീവനക്കാരനയാ ഗൗതവും ഭുവനേശ്വരിയുമായുള്ള വിവാഹം നടന്നത്. പോലീസില്‍ ജോലിയില്‍ പ്രവേശിക്കാനായി പരിശീലനം നേടി കാത്തിരിക്കുകയായിരുന്നു ഭവനേശ്വരി. വിവാഹ ശേഷം ദോലിക്ക് പോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ വിവാഹ ശേഷം 22-ാം ദിവസം ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭുവനേശ്വരി തീരുമാനിക്കുകയായിരുന്നു

കൊലയ്ക്കായി നേരത്തെ പരിചയമുണ്ടായിരുന്ന തേനി, അനുമന്ധംപെട്ടി സ്വദേശിയിയ നിരഞ്ജന്‍ എന്ന ആന്റണിയെ ഭുവനേശ്വരി സമീപിച്ചു. ഇതിനായി തന്റെ മൂന്ന് പവന്റെ നെക്ലസ് പണയം വെച്ച് 75000 രൂപ ഭുവനേശ്വരി ആന്റണിക്ക് നല്‍കി. ഇരുവരും തീരുമാനിച്ചത് അനുസരിച്ച് ഈ മാസം രണ്ടിന് ഭര്‍ത്താവിനെയും കൂട്ടി സ്‌കൂട്ടറില്‍ കുമളി, തേക്കടി സന്ദര്‍ശിച്ചു. തിരികെ പോകും വഴി കാഴ്ച കാണുന്നതിനായി സ്‌കൂട്ടര്‍ റോഡരികില്‍ നടത്തി അല്പ ദൂരം നടന്നു. തിരികെ സ്‌കൂട്ടറിനടുത്ത് എത്തിയപ്പോള്‍ ടയര്‍ പഞ്ചറായി കണ്ടു. തുടര്‍ന്ന് വാഹനം തള്ളിക്കൊണ്ടാണ് ഗൗതം നടന്നത്.

നേരത്തെ തീരുമാനിച്ച പ്രകാരം ഈ സമയം കാറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം സ്‌കൂട്ടറില്‍ ഇടിച്ചു, എന്നാല്‍ ഗൗതമിനെ കൊലപ്പെടുത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം വാഹനം നിര്‍ത്തി ഇറങ്ങി ഗൗതമിനെ മര്‍ദിച്ചു. എന്നാല്‍ മറ്റ് വാഹനങ്ങള്‍ എത്തിയതോടെ ഇവര്‍ ദൗത്യം ഉപേക്ഷിച്ച് കടന്നു. ഗൗതം പോലീസില്‍ പരാതി നല്‍കി. കമ്പം പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആന്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാര്‍ (20) ആല്‍ബര്‍ട്ട് (28) ജയസന്ധ്യ(18) എന്നിവര്‍ പിടിയിലായി. ഇതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെ ഭുവനേശ്വരി വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിപരുന്നു. പണയം വെച്ച സ്വര്‍ണം പോലീസ് കണ്ടെത്തി. ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ ജെറ്റ്‌ലിക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്

Facebook Comments Box

By admin

Related Post