Fri. Apr 26th, 2024

കോട്ടയത്ത് ആനയുടെ പല്ലുമായി ഒരാള്‍ പിടിയില്‍; ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡ് പിടികൂടിയത് ഉഴവൂര്‍ സ്വദേശിയെ

By admin Dec 16, 2021 #elepant teeth
Keralanewz.com

കോട്ടയത്ത് ആനയുടെ പല്ലുമായി ഒരാള്‍ പിടിയില്‍. ഉഴവൂര്‍ സ്വദേശി തോമസ് പീറ്ററാണ് കസ്റ്റഡിയിലായത്.ഇയാളുടെ പക്കല്‍ നിന്നും രണ്ട് ആന പല്ലുകള്‍ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തു.

മറ്റുജീവികളില്‍നിന്നും വളരെ വ്യത്യസ്തമാണ് ആനയുടെ പല്ലുകളും അവയുടെ ഘടനയും. ആനയുടെ വായില്‍ അണപ്പല്ലുകള്‍ മാത്രമേയുള്ളു. മേല്‍ത്താടിയിലെ ഉളിപ്പല്ലുകള്‍ രുപാന്തരപ്പെട്ടാണ് കൊമ്ബുകള്‍ ഉണ്ടാവുന്നത്. ഒരേതവണ ആനയുടെ വായില്‍ നാല് പല്ലുകളാകും ഉണ്ടാവുക. മുകള്‍ ഭാഗത്തും കീഴ്ത്താടിയിലും രണ്ടെണ്ണം വീതം. ആനയുടെ ജീവിതകാലത്ത് ഇപ്രകാരം ആറ് സെറ്റ് പല്ലുകളാണ് കാണാന്‍ കഴിയുക. അതായത് ഒരുതവണ നാലെണ്ണ വീതം ആകെ 24 എണ്ണം വിവിധ പ്രായങ്ങളിലായി കാണുന്നു.

ഒരോപ്പല്ലുകളും നിരവധി പാളികളായാണ് കാണപ്പെടുന്നത്. ഒരോ സെറ്റു പല്ലുകളുടെയും വലിപ്പവും വ്യത്യസ്തമായിരിക്കും. അതിനാല്‍ ആനയുടെ പല്ലുകള്‍ നോക്കി പ്രായം എളുപ്പത്തില്‍ തിട്ടപ്പെടുത്താനും സാധിക്കും.

ആനക്കൊമ്ബ് വില്‍പ്പന സംഘത്തെ പിടികൂടി

ആനക്കൊമ്ബ് വില്പന സംഘത്തെ തൃശ്ശൂര്‍ ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തില്‍ പിടികൂടി. സംഘത്തില്‍ സെക്ഷന്‍ ഫോറസ്റ് ഓഫീസര്‍ എം എസ് ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഇ പി പ്രതീഷ്, ഷിജു ജേക്കബ്, എന്‍ യു പ്രഭാകരന്‍, കെ ഗിരീഷ്കുമാര്‍, ഫോറസ്റ്റ് ഡ്രൈവര്‍ സി പി സജീവ്കുമാര്‍ എന്നിവരാണ് തൃശൂര്‍ ഫ്ലയിങ് സ്ക്വാഡ് റേഞ്ചില്‍ നിന്നും പങ്കെടുത്തത്.

വിജിലന്‍സ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നെല്ലിയാമ്ബതി ഫ്ലൈയിംങ് സ്ക്വാഡ് റെയിഞ്ച് സ്റ്റാഫുമൊത്താണ് വടക്കുഞ്ചേരി പാലക്കുഴി സ്വദേശി ഇല്ലിക്കല്‍ ഉലഹന്നാന്‍ മകന്‍ ജയ്മോനെ (വയസ് 48) സാഹസികമായി സ്വകാര്യ ബസില്‍ നിന്നും പിടികൂടിയത്. 3 മാസങ്ങള്‍ക്ക് മുമ്ബ് പീച്ചി വന്യജീവി സങ്കേതത്തിന് സമീപം ആലത്തൂര്‍ റെയിഞ്ചിലെ പാലക്കുഴി വിലങ്ങന്‍ പാറ ഭാഗത്തു നിന്നാണ് ആനക്കൊമ്ബും ആനപ്പല്ലും എടുത്ത് ഇയാള്‍ വില്‍പ്പന നടത്തിയത്.

ആനയുടെ ജഡാവശിഷ്ടങ്ങള്‍ സ്ഥലത്ത് നിന്നും കണ്ടെടുത്തു. പ്രതിയെ തുടരന്വേഷണത്തിനായി ആലത്തൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി. മുണ്ടക്കയം ഫ്ലയിങ് സ്‌ക്വാഡ് സ്റ്റാഫ് ഇന്നേദിവസം ഈ പ്രതിയില്‍ നിന്നും അനപ്പല്ല് വിലയ്ക്ക് വാങ്ങിയ തോമസ് പീറ്റര്‍ എന്നയാളെ പിടികൂടിയിട്ടുണ്ട്. ആനക്കൊമ്ബ് ഇയാളില്‍ നിന്നും പണം നല്‍കി വാങ്ങിയ പ്രതികളെ സംബന്ധിച്ച്‌ വിവരങ്ങള്‍ വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post