Sat. Apr 20th, 2024

ഇന്നും നാളെയും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്; 48 മണിക്കൂർ ബാങ്ക് ഇടപാടുകൾ തടസ്സപ്പെടും

By admin Dec 16, 2021 #news
Keralanewz.com

തിരുവനന്തപുരം: ബാങ്കുകളെ സ്വകാര്യവത്​കരിക്കാനുള്ള കേന്ദ്ര സർക്കാറി​ന്റെ ബാങ്കിങ്‌ നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഇന്നും നാളെയും 48 മണിക്കൂർ തുടർച്ചയായി ബാങ്ക് അവധി. യുനൈറ്റഡ് ഫോറം ബാങ്ക് യൂനിയൻസ് ആണ് 16,17 തീയതികളിൽ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചത്.

ഏഴു സംഘടനകളുടെ നേതൃത്വത്തിലാണ്​ പണിമുടക്ക്​. പൊതുമേഖല, സ്വകാര്യ, വിദേശ-ഗ്രാമീണ ബാങ്ക്‌ ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പ​ങ്കെടുക്കും. ഉപഭോക്താക്കളുടെ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാനാണ്​ സമരമെന്ന്‌ സംഘടന പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബാങ്കുകൾ സ്വകാര്യവത്​കരിച്ചാൽ സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങൾ പോലും കോർപറേറ്റുകൾക്ക്‌ ഉപയോഗിക്കാനാകുന്ന രീതിയാകും

Facebook Comments Box

By admin

Related Post

You Missed