കുറവിലങ്ങാട് മൂന്നു നോയമ്പ് പെരുന്നാൾ ഇന്നും , നാളെയും , മറ്റന്നാളും . ഫേസ്ബുക് ലൈവ് കവറേജ്‌ പെരുന്നാളിനെ വ്യത്യസ്തമാക്കുന്നു .

Please follow and like us:
190k

ചരിത്ര പ്രധാനമായ , കുറവിലങ്ങാട് മർത്തമറിയം പള്ളിയിലെ പ്രധാന പെരുന്നാൾ ആയ മൂന്നു നോയമ്പിന് തുടക്കമായി . ഇന്ന് വൈകുന്നേരം പാലാ രൂപതാ സഹായ മെത്രാൻ മാർ യാക്കോബ് മുരിക്കൻ , വിശുദ്ധ കുർബാന അർപ്പിച്ചു . അതിനു ശേഷം നടന്ന ആഘോഷമായ പട്ടണ പ്രദക്ഷിണത്തോടെ മൂന്നു നോയമ്പ് തുടക്കമായി . ഇന്ന് രാത്രിയിലും ആഘോഷം തുടരും . ബൈബിൾ നാടകമാണ് രാത്രിയിൽ അവതരിപ്പിക്കപ്പെടുന്നത് .

നാളെ രാവിലെ തന്നെ ആഘോഷമായ , വിശുദ്ധ കുർബാന ഉണ്ടാവും . അതിനു ശേഷം ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നടക്കും . ലക്ഷക്കണക്കിന് വിശ്വാസികൾ ആണ് കുറവിലങ്ങാട് പള്ളിയിൽ തടിച്ചു കൂടുന്നത് .

ഫേസ്ബുക് ലൈവ് വഴി ലോകമെംബാടും ഉള്ള ആളുകളിലേക്ക്‌ മൂന്നുനോയമ്പു എത്തുന്നു എന്നത് സന്തോഷപ്രദം ആണ് .

ഫേസ്ബുക് ലൈവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
https://www.facebook.com/KuravilangadChurchOfficial/?fref=ts

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)