Fri. Apr 26th, 2024

കെ കരുണാകരന്‍ അനുസ്മരണം നടത്തി പാര്‍ട്ടി വിട്ട എ വി ഗോപിനാഥ്; ഞെട്ടലോടെ കോണ്‍​ഗ്രസ്

By admin Dec 24, 2021 #a v gopinath #k karunakaran
Keralanewz.com

പാലക്കാട്: പാലക്കാട് കോണ്‍​ഗ്രസില്‍ ഏറെ കോളിളക്കമുണ്ടാക്കി ഔദ്യോഗിക നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസ് വിട്ട എ വി ഗോപിനാഥിന്‍റെ നേതൃത്വത്തില്‍ കെ കരുണാകരന്‍ അനുസ്മരണം നടത്തി.

പെരിങ്ങോട്ടുകുറിശ്ശിയില്‍ നടന്ന കണ്‍വെന്‍ഷന്‍ മുന്‍ എംഎല്‍എ സി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചതെങ്കിലും എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ നിന്നത് പാര്‍ട്ടി വിട്ട മുന്‍ ഡിസിസി അധ്യക്ഷന്‍ കൂടിയായിരുന്ന എ വി ഗോപിനാഥാണ്.

പരിപാടിയിലേക്ക് പെരിങ്ങോട്ടുകുറിശ്ശിയിലേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. ഔ0ദ്യോഗിക നേതൃത്വത്തെ ശരിക്കും ഞെട്ടിക്കും വിധത്തിലായിരുന്നു അനുസ്മരണ ചടങ്ങ്. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സി പി മുഹമ്മദ് പരിപാടി ഉദ്ഘാടനവും ചെയ്തു.

.

Facebook Comments Box

By admin

Related Post