വി.മുരളീധരന്റെ നിരാഹാരം  ഭക്ഷണം അകത്താക്കിയുള്ള ജോര്‍ജ്ജിയന്‍ മോഡല്‍,പി സി ജോര്‍ജ്ജിനെയും വി മുരളീധരനെയും രൂക്ഷമായി ആക്ഷേപിച്ച് കൊടിയേരി

Please follow and like us:
190k

 

 

തിരുവനന്തപുരം∙ നിരാഹാര സമരത്തിനിടെ ആരും കാണാതെ സമൃദ്ധമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പി.സി.ജോർജിന്റെ മാതൃകയാണു ലോ അക്കാദമിക്കു മുന്നിൽ ബിജെപി നേതാവ് വി.മുരളീധരൻ പിന്തുടർന്നതെന്നു കോടിയേരിയുടെ പരിഹാസം.

ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു ജോർജിന്റെ നിരാഹാരം. ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു ക്ഷീണവുമില്ല. അതിനു കാരണമുണ്ട്. സമരപ്പന്തലിലെത്തിയ പൊലീസ് ഓഫിസർ അദ്ദേഹത്തോടു കുളിക്കേണ്ടേ എന്നു ചോദിച്ചു. കുളിച്ചേക്കാം എന്ന് എംഎൽഎ. കുളി കഴിഞ്ഞുവന്നപ്പോൾ മേശപ്പുറത്തു മൃഷ്ടാന്ന ഭക്ഷണം. ഇത് ആവർത്തിച്ചു. ഓരോ ദിവസവും കുളി കഴിയുമ്പോൾ എംഎൽഎ ഉഷാറാകും. ഇക്കഥ ജോർജ് തന്നെയാണു പറഞ്ഞിട്ടുള്ളത്.

അതിന്റെ പുതിയ മാതൃകയാണു മുരളീധരൻ. നിരാഹാരത്തിനിടെ രാത്രിയാകുമ്പോൾ ഇദ്ദേഹം ഒരു വലിയ ബാഗുമായി കാറിൽ കയറി പുറപ്പെടും. ചോദിച്ചപ്പോൾ പറയുന്നത് ടോയ്‍ലറ്റിൽ പോകാനാണ് എന്നാണ്. ആരെങ്കിലും ഇത്രയും വലിയ ബാഗുമായി ടോയ്‍ലറ്റിൽ പോകുമോ? ഇത്തരക്കാർ എത്ര നിരാഹാരം കിടന്നാലും കുഴപ്പമില്ല– കോടിയേരി പരിഹസിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

21total visits,1visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)