തമിഴ്നാട്ടിൽ ജല്ലിക്കെട്ടിനു അനുമതി നൽകിയതിനു പിന്നാലെ കർണാടകയിൽ എരുമയോട്ട മത്സരമായ കമ്പാലയ്ക്കും അനുമതി

Please follow and like us:
190k

: തമിഴ്നാട്ടിൽ ജല്ലിക്കെട്ടിനു അനുമതി നൽകിയതിനു പിന്നാലെ കർണാടകയിൽ എരുമയോട്ട മത്സരമായ കമ്പാലയ്ക്കും അനുമതി . കമ്പാലയ്ക്കനുകൂലമായ ബിൽ നിയമസഭ പാസാക്കി.

കമ്പാലയ്ക്ക് വേണ്ടി വിവിധ സംഘടനകൾ പ്രക്ഷോഭം ആരംഭിച്ചതിനെ തുടർന്നാണ് ബിൽ പാസാക്കിയത് . മൃഗങ്ങളെ രോഗങ്ങളിൽ നിന്ന് രക്ഷിക്കുന്ന ദൈവത്തിന് നന്ദി പറഞ്ഞ് കൊണ്ട് ഗ്രാമീണർ പാരമ്പര്യമായി നടത്തിവന്നിരുന്ന എരുമയോട്ടമാണ് കമ്പാല എന്ന പേരിൽ അറിയപ്പെട്ടിരുന്നത്.പിന്നീട് ഈ ആഘോഷം മത്സരസ്വഭാവത്തിലേക്ക് മാറുകയായിരുന്നു.

കർണാടകയിലെ ജനങ്ങളുടെ സാംസ്കാരിക പൈതൃകം പോഷിപ്പിക്കുന്നതിനൊപ്പം തദ്ദേശീയ കന്നുകാലി സമ്പത്തിനെ സംരക്ഷിക്കുന്ന വിനോദം കൂടിയാണ് കമ്പാല എന്ന് സർക്കാർ വ്യക്തമാക്കി. പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് ( പെറ്റ) നൽകിയ പരാതിയിൽ കഴിഞ്ഞ നവംബറിലാണ് കമ്പാല നടത്തുന്നത് കോടതി വിലക്കിയത് .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)