അ​ധി​കാ​രം കൊ​തി​ച്ച ശ​ശി​ക​ല അ​ഴി​ക്കു​ള്ളി​ൽ,പ​ര​പ്പ​ന അ​ഗ്ര​ഹാ​ര കോ​ട​തി​യി​ലെ​ത്തി കീ​ഴ​ട​ങ്ങി.

Please follow and like us:
190k


ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത സ്വ​ത്തു സ​ന്പാ​ദ​ന കേ​സി​ൽ ത​ട​വു​ശി​ക്ഷ​യ്ക്കു വി​ധി​യ്ക്ക​പ്പെ​ട്ട അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​ക​ല ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര കോ​ട​തി​യി​ലെ​ത്തി കീ​ഴ​ട​ങ്ങി. പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ൽ വ​ള​പ്പി​ൽ താ​ത്കാ​ലി​ക കോ​ട​തി ചേ​ർ​ന്നാ​ണ് ശ​ശി​ക​ല​യ്ക്ക് കീ​ഴ​ട​ങ്ങാ​ൻ സാ​ഹ​ച​ര്യം ഒ​രു​ക്കി​യ​ത്. ജ​യി​ലി​ൽ വ​നി​ക​ൾ​ക്കു​ള്ള ബ്ലോ​ക്കി​ലാ​യി​രി​ക്കും ശ​ശി​ക​ല​യെ പാ​ർ​പ്പി​ക്കു​ക. ഇ​വി​ടെ ഇ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ചെ​ന്നൈ മ​റീ​ന ബീ​ച്ചി​ലെ ജ​യ​ല​ളി​ത​യു​ടെ ശ​വ​കു​ടീ​ര​ത്തി​ൽ എ​ത്തി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ശ​ശി​ക​ല ബം​ഗ​ളൂ​രു​വി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. ചെ​ന്നൈ​യി​ൽ​നി​ന്നും റോ​ഡ് മാ​ർ​ഗ​മാ​ണ് ശ​ശി​ക​ല ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. കീ​ഴ​ട​ങ്ങു​ന്ന​തി​ന് കൂ​ടു​ത​ൽ സ​മ​യം ന​ൽ​ക​ണ​മെ​ന്ന ശ​ശി​ക​ല​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ അ​പേ​ക്ഷ സു​പ്രീം കോ​ട​തി നി​ര​സി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്നു​ത​ന്നെ അ​വ​ർ കീ​ഴ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്.

ശ​ശി​ക​ല​യോ​ടൊ​പ്പം നാ​ത്തൂ​ൻ ജെ. ​ഇ​ള​വ​ര​ശി​യും കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. കേ​സി​ൽ സ​ഹോ​ദ​ര​പു​ത്ര​ൻ വി.​എ​ൻ. സു​ധാ​ക​ര​നേ​യും ഇ​ള​വ​ര​ശി​യേ​യും കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു. സു​ധാ​ക​ര​ൻ വ്യാ​ഴാ​ഴ്ച മാ​ത്ര​മേ കീ​ഴ​ട​ങ്ങൂ. സു​ധാ​ക​ര​നും ഇ​ള​വ​ര​ശി​ക്കും നാ​ലു വ​ർ​ഷം വീ​തം ത​ട​വും പ​ത്തു​കോ​ടി രൂ​പ വീ​തം പി​ഴ​യു​മാ​ണ് ശി​ക്ഷ. ജ​യ​ല​ളി​ത അ​ന്ത​രി​ച്ച​തി​നാ​ൽ അ​വ​ർ​ക്കു ശി​ക്ഷ​യി​ല്ല.

അ​വി​ഹി​ത സ്വ​ത്തു​സ​ന്പാ​ദ​ന കേ​സി​ൽ ശ​ശി​ക​ല​യ്ക്കു നാ​ലു​വ​ർ​ഷം ത​ട​വാ​ണ് കോ​ട​തി വി​ധി​ച്ചി​രു​ന്ന​ത്. പ​ത്തു​കോ​ടി രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. നേ​ര​ത്തേ ആ​റു​മാ​സം ത​ട​വി​ൽ കി​ട​ന്ന​തി​നാ​ൽ മൂ​ന്ന​ര വ​ർ​ഷം ത​ട​വ​നു​ഭ​വി​ച്ചാ​ൽ മ​തി. അ​ഴി​മ​തി​ക്കേ​സി​ൽ ശ​ശി​ക​ല​യെ​യും കൂ​ട്ടു​പ്ര​തി​ക​ളെ​യും വെ​റു​തേ വി​ട്ട ഹൈ​ക്കോ​ട തി​വി​ധി റ​ദ്ദാ​ക്കി വി​ചാ​ര​ണ​ക്കോ​ട​തി വി​ധി സു​പ്രീം കോ​ട​തി പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)