Sat. Apr 20th, 2024

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുൻകൈയെടുത്ത് എം.എൽ.എ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്മാർട്ട്‌ ഫോൺ ചലഞ്ചിൻ്റെ പഞ്ചായത്ത് – തല വിതരണോൽ ഘാടനം നടന്നു

By admin Jun 24, 2021 #news
Keralanewz.com

പാറത്തോട്:പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠന സഹായത്തിനായി അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുൻകൈയെടുത്ത് എം.എൽ.എ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്മാർട്ട്‌ ഫോൺ ചലഞ്ചിൻ്റെ പാറത്തോട് പഞ്ചായത്തിലെ വിതരണോൽഘാടനം നടന്നു.ആദ്യഘട്ടമായി നൂറു
കുട്ടികള്‍ക്ക് സ്മാട്ട് ഫോൺ നൽകുമ്പോൾ സംസ്ഥാനത്തിനു
തന്നെ ഇതൊരു മാതൃകാ സംരംഭമായി മാറുന്നു.

ഏഴ് ലക്ഷത്തിലധികം രൂപ സമാഹരിച്ച് യാഥാർത്ഥ്യമാക്കിയ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് എം.എൽ.എ സർവീസ് ആർമിയുടെ യുവ വോളണ്ടിയർമാരാണ്.
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ അർഹരായ വിദ്യാര്‍ഥികള്‍ക്ക്
ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാൻ പൂഞ്ഞാർ
എം.എ.ല്‍എ അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവിഷ്‌കരിച്ച ഈ പദ്ധതിയുടെ ഒന്നാം ഘട്ടമായി നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ
കുട്ടികള്‍ക്ക് വ്യക്തികളും സ്ഥാപനങ്ങളും
സംഘടനകളും സ്മാര്‍ട്ട് ഫോണുകള്‍ സംഭാവന നല്‍കിയാണ് ഈ സംരംഭത്തെ
ജനകീയമാക്കുന്നത്. 600 ലധികം അപേക്ഷകരില്‍ നിന്ന് ഏറ്റവും യോഗ്യരായവര്‍ക്കാണ്
ഒന്നാം ഘട്ടത്തില്‍ സ്മാർട്ട്‌ ഫോണ്‍ നല്‍കുന്നത്. ജനകീയ കൂട്ടായ്മയില്‍
സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് പദ്ധതി ഇനിയും തുടരുകയും ചെയ്യും. കോവിഡും
സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കെ ഒട്ടേറെ വിദ്യാര്‍ഥികളാണ്
സ്മാര്‍ട്ട് ഫോണില്ലാതെ പഠനം നിറുത്താന്‍ നിര്‍ബന്ധിതരാകുന്നത്.സ്മാർട്ട്‌ ഫോൺ ചലഞ്ചിന്റെ ഭാഗമായി പാറത്തോട് പഞ്ചായത്തിൽ നിന്നും ലഭിച്ച അപേക്ഷയിൽ നിന്നും അർഹരായ കുട്ടികൾക്ക് വെളിച്ചിയാനി സെൻറ് ജോസഫ് എൽ. പി. സ്കൂളിൽ വച്ചു സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്തു. പാറത്തോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജോണിക്കുട്ടി മഠത്തിനകത്തിന്റെ അധ്യക്ഷതയിൽ കുടിയയോഗത്തിൽ വെളിച്ചിയാനി സെൻറ് ജോസഫ് സ്കൂൾ അസി. മാനേജർ റവ. ഫാ: ഡെവിസ് കാണയങ്കൽ,സ്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി.ഷൈനി ജോർജ് നൽകി നിർവഹിച്ചു.കേരളാ കോൺഗ്രസ്‌ (എം)സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗം ജോർജുകുട്ടി അഗസ്തി, കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ:സാജൻ കുന്നത്ത്, പാറത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ.ജെ തോമസ് കട്ടക്കൽ,സിപിഐ.എം പാറത്തോട് ലോക്കൽ സെക്രട്ടറി സ.പികെ ബാലൻ, സിപിഐ ലോക്കൽ സെക്രട്ടറി സ.സികെ ഹംസ,പഞ്ചായത്ത്‌ അംഗങ്ങളായ ഡയസ് കൊക്കാട്ട്, സോഫി ജോസഫ്, കെ.കെ ശശികുമാർ, ജിജിമോൾ കെ.എസ്,എം.എൽ.എ സർവീസ് ആർമി കോ-ഓർഡിനേറ്റർമാരായ തോമസ് ചെമ്മരപ്പള്ളിയിൽ, അരുൺ ആലക്കാപറമ്പിൽ,മാർട്ടിൻ ജെയിംസ്,സുബിൻ നൗഷാദ്,
ടി.എ സെയിനില്ല,മാഹിൻ, അജാസ്, സഹദ്, എന്നിവർ പ്രസംഗിച്ചു.
അതോടൊപ്പം നിയോജകമണ്ഡലത്തിലെ പട്ടിക- ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും സംസ്ഥാന സർക്കാരിന്റെ പദ്ധതിയിൽപെടുത്തി സ്മാർട്ട്‌ ഫോൺ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതാണന്ന് എം.എൽ.എ അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചതായും എം.എൽ.എ സർവീസ് ആർമി വോളന്റിയെഴ്‌സ് അറിയിച്ചു.

Facebook Comments Box

By admin

Related Post

You Missed