പറയുന്ന വാക്കുകൾക്ക് ഉറപ്പില്ലാതെ പി സി ജോർജ് ; നടിയെ തട്ടി കൊണ്ട് പോയതിൽ മലയാളത്തിലെ സൂപ്പർ സ്റ്റാറിന് പങ്കുണ്ടെന്നു ഇന്നലെ പറഞ്ഞ പി സി ജോർജ് , ഇന്ന് ദിലീപിനെ പുകഴ്ത്തി രംഗത്ത് .

Please follow and like us:
190k

പൂഞ്ഞാർ : ജനപക്ഷം നേതാവ് ഇന്നലെ നടത്തിയ ഒരു പ്രസ്താവന മലയാളത്തിലെ ഒരു ജനകീയ നടനാണ് നടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ എന്ന് പറഞ്ഞിരുന്നു . ഇതേ തുടർന്ന് സോഷ്യൽ മീഡിയ , ജോർജിനെ ട്രോള് കൊണ്ട് ആറാട്ടു നടത്തി . ചുമ്മാ വാക്ക് കൊണ്ട് ആറാട്ടു നടത്താതെ ധൈര്യമുണ്ടേൽ , നടന്റെ പേര് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടായിരുന്നു ട്രോളുകൾ .

എന്നാൽ മാധ്യമ ചർച്ച ആയപ്പോൾ ദിലീപ് തന്നെ താൻ അല്ല , ഇതിനു പിന്നിൽ എന്ന് പറയുവാൻ നിര്ബന്ധിതൻ ആയി . മോഹൻലാൽ അടക്കം ഉള്ള സിനിമാക്കാർ പി സി ജോർജിനെ പേരെടുത്തു പറയാതെ വിമർശിക്കുക ഉണ്ടായി . സിനിമാ ലോകം ഒന്നടങ്കം പി സി ജോർജിനെതിരായി . തന്റെ മകനെ സിനിമ ലോകത്തു കയറ്റി വിടണം എന്നുള്ളത് പി സി ജോർജിന്റെ അതിയായ ആഗ്രഹം ആണ് . ബിനീഷ് കോടിയേരി ആണ് പി സി ജോർജിന് മാതൃക . സിനിമയിൽ ചാൻസ് ചോദിച്ചു പലവട്ടം ചെന്നുവെങ്കിലും ഇത് വരെ ലക്ഷ്യത്തിൽ എത്തുവാൻ സാധിച്ചിട്ടില്ല . പി സി ജോർജ് തന്നെ കാശു മുടക്കി ഇപ്പോൾ ഒരു ചെറിയ വേഷം സിനിമയിൽ ചെയുന്നുമുണ്ടെന്നു കഴിഞ്ഞ ഇടയ്ക്കു മലയാളത്തിലെ ഒരു പ്രമുഖ സിനിമ വാരിക റിപ്പോർട്ട് ചെയ്തിരുന്നു . എന്നാൽ ആ സിനിമ അടക്കം സിനിമ ലോകത്തു ബഹിഷ്ക്കരിക്കും എന്നറിയിപ്പു കിട്ടിയതാണ് നിലപാട് തിരുത്താൻ കാരണം .

പണ്ട് മുതലേ നെഗറ്റീവ് പബ്ലിസിറ്റി യിൽ താല്പര്യമുള്ള വ്യക്തി ആണല്ലോ പി സി ജോർജ് . എന്തിനും ഏതിനും അദ്ദേഹം അഭിപ്രായം പറയും . എവിടെ ക്യാമറ ഉണ്ടോ , എവിടെ ഒക്കെ ആളാവമോ അവിടെ എല്ലാം പി സി ജോർജ് കാണും . അതിനായി പല പ്രമുഖ മഞ്ഞ പത്രങ്ങളിലും അദ്ദേഹം കാശു കൊടുത്തു ലേഖനങ്ങൾ എഴുതിക്കും . തെറി പറയുക , പരസ്യമായി ചീത്ത വിളിക്കുക എന്നതൊക്കെ അദ്ദേഹം ഒരു ബ്രാൻഡ് നെയിം ആയി കരുതുന്നു .

എന്തായാലും നിലപാട് തിരുത്തിയ പി സി ജോർജിനെ കളിയാക്കി കൊണ്ട് വീണ്ടും ട്രോളുകൾ ഇറങ്ങുവാൻ തുടങ്ങി . അത് തന്നെ ആണ് അദ്ദേഹം പ്രതീക്ഷിക്കുന്നതും . പക്ഷെ നിലപാടുകളിൽ കൃത്യത ഇല്ലാത്തതു , ഒരു രാഷ്ട്രീയക്കാരന് ചേർന്നതാണോ എന്ന് അയാൾ ചിന്തിക്കണം എന്ന് സിനിമ രംഗത്തുള്ള ഒരു യു ഡീ എഫ് നേതാവ് ഞങ്ങളോട് പ്രതികരിച്ചു .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

11total visits,1visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)