Fri. Mar 29th, 2024

സംസ്ഥാനത്ത് ഇന്ന്‌ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; അവശ്യ സേവനങ്ങൾ മാത്രം

By admin Jan 23, 2022 #news
Keralanewz.com

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. സംസ്ഥാനത്തുടനീളം പൊലീസിന്റെ കര്‍ശന പരിശോധനയുണ്ടാകും. അവശ്യ സര്‍വീസുകള്‍ക്ക് ഇളവനുവദിച്ചിട്ടുണ്ട്. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസിയും അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച അര്‍ധരാത്രി മുതൽ 24 മണിക്കൂറാണ് നിയന്ത്രണം.

•വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രമേ പങ്കെടുക്കാവൂ

• പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി തുടങ്ങിയ കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. മാധ്യമ സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ല.

• അത്യാവശ്യ യാത്രകൾ അനുവദിച്ചിട്ടുണ്ടെങ്കിലും അതു വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണം. ആശുപത്രി, വാക്സിനേഷൻ എന്നിവയ്ക്കും യാത്രയാകാം.

• ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല. രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ മാത്രം.

• ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ ഉണ്ടാകും. ട്രെയിൻ, വിമാന യാത്രക്കാർക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം.

• അടിയന്തര സാഹചര്യത്തിൽ വർക്‌ഷോപ്പുകൾ തുറക്കാം

Facebook Comments Box

By admin

Related Post