Thu. Apr 18th, 2024

വിമാനത്തിന്റെ വീലില്‍ യുവാവ് നടത്തിയത് 11 മണിക്കൂര്‍ നീണ്ട സാഹസിക യാത്ര !

By admin Jan 25, 2022 #Flight #nose wheel
Keralanewz.com

ആംസ്റ്റര്‍ഡാം : ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്ന് നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമിലെ ഷിഫോല്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത കാര്‍ഗോ വിമാനത്തിന്റെ നോസ് വീലില്‍ ( മുന്‍വശത്തെ ലാന്‍ഡിംഗ് വീല്‍ ) ഒളിച്ച്‌ യുവാവ് സഞ്ചരിച്ചത് 11 മണിക്കൂര്‍.

ഞായറാഴ്ച രാവിലെ വിമാനം ലാന്‍ഡ് ചെയ്തപ്പോഴാണ് യുവാവിനെ അധികൃതര്‍ കണ്ടെത്തിയത്. സാധാരണ ഗതിയില്‍ വിമാനത്തിന്റെ വീലുകള്‍ക്കിടെയില്‍ അതിസാഹസികമായി ഒളിച്ചുകടക്കാന്‍ ശ്രമിക്കുന്നവര്‍ അതിദാരുണമായി മരിക്കുന്നത് പതിവാണ്. എന്നാല്‍, യുവാവിനെ ജീവനോടെയാണ് ഡച്ച്‌ പൊലീസ് കണ്ടെത്തിയത്. പക്ഷേ, ഇയാളുടെ ശരീര താപനില അപകടകരമാംവിധം താഴ്ന്നിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. യുവാവിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവാവ് ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം കൂടുതല്‍ ചോദ്യം ചെയ്യല്‍ നടക്കും.

Facebook Comments Box

By admin

Related Post