ചങ്ങനാശേരി ∙ സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ കോവിഡ് വ്യാപനത്തിനു കാരണമാകുന്നതായി ആളുകള്‍ പറഞ്ഞാല്‍ അതിനെ തെറ്റുപറയാനാവില്ലെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
ഭീതി പരത്തിക്കൊണ്ട് സമൂഹത്തില്‍ കോവിഡ് വ്യാപിക്കുകയാണ്. അതേസമയം, കോവിഡ് ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ കോളജുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ക്ലാസുകളും പരീക്ഷകളും തുടരുകയാണ്. കോളജില്‍ എത്തുന്ന വിദ്യാര്‍ഥികളിലും അധ്യാപകരിലും നല്ലൊരു ശതമാനവും കോവിഡ് ബാധിതരാണ്.
കോളജില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്നു റിപ്പോര്‍ട്ട് ചെയ്താലും പരീക്ഷകള്‍ മാറ്റിവയ്ക്കാനോ കോളജ് അടച്ചിടാനോ അധികാരികള്‍ തയാറാകുന്നില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് കോളജുകളില്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് അനുമതി നല്‍കിയത്. സര്‍ക്കാരിന്റെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.