കെഎസ്‌ആർടിസി അടച്ചു പൂട്ടുന്ന ദിവസം വിദൂരമായിരിക്കില്ല.

കെഎസ്‌ആർടിസിയെ നഷ്ടത്തിലാക്കി തകർച്ചയുടെ വക്കുവരെ എത്തിച്ചത്‌ സ്വകാര്യ ബസ്‌ ലോബികൾ. കേരളത്തിലാകമാനം കെഎസ്‌ആർടിസിയെ തകർക്കുക എന്ന ലക്ഷ്യം വെച്ചാണ്‌ സ്വകാര്യ ബസ്‌ ലോബികൾ പ്രവർത്തിക്കുന്നത്‌. ഇതിനായി ഒരോ ബസ്‌ കമ്പനിക്കും ശമ്പളം പറ്റുന്ന നിരവധി ചാരന്മാരണ്‌ ജോലിക്കായുള്ളത്‌.
ഓരോ സ്ഥലത്തും തങ്ങളുടെ റൂട്ടിൽ പോകുന്ന കെഎസ്‌ആർടിസി ഏത്‌ സ്റ്റോപ്പിൽ എത്തി എന്നതിനെ കുറിച്ച്‌ അപ്പപ്പോൾ വിവരം നൽകുകയാണ്‌ ചാരന്മാരുടെ ജോലി. കെഎസ്‌ആർടിസി ബസ്‌ പുറപ്പെടുന്ന സമയം ചാരന്മാർ ചോർത്തി നൽകുന്നതോടെ സ്വകാര്യ ബസ്‌ കെഎസ്‌ആർടിസിയുടെ മുന്നിലായി പ്രയാണമാരംഭിക്കും. റോഡിലുള്ള മുഴുവൻ യാത്രക്കാരേയും പെറുക്കിയെടുത്ത്‌ കുത്തിനിറച്ച്‌ സ്വകാര്യ ബസ്‌ പോകുമ്പോൾ തൊട്ടുപുറകിലായി കാലിയായ സീറ്റുമായി കെഎസ്‌ആർടിസിയും അനുഗമിക്കും. സ്നേഹം പ്രകടിപ്പിച്ചും, സമ്മാനങ്ങളും പണവും നൽകിയും കെഎസ്‌ആർടിസി ജീവനക്കാരെ കയ്യിലെടുക്കുകയാണ്‌ ചാരന്മാരുടെ പ്രധാന ദൗത്യം. ഇതിൽ വീഴുന്ന ജീവനക്കാർ ഒന്നും അറിയാത്തതുപോലെ സ്വാകാര്യബസ്സിന്‌ തൂത്തുവാരാൻ അവസരം ഒരുക്കിക്കൊടുക്കും. സ്വകാര്യ ബസിനോട്‌ പൊരുതുന്നവരാണ്‌ കെഎസ്‌ആർടിസി ജീവനക്കാരിൽ കൂടുതലും. എന്നാൽ ബസിന്റെ കാലപ്പഴക്കവും സ്പീഡ്‌ ഗവർണ്ണറും കാരണം പലപ്പോഴും പുതിയ സ്വകാര്യ ബസുകളോട്‌ മത്സരിക്കാൻ ഇവർക്ക്‌ കഴിയാറില്ല. ഓരോ ദിവസവും മുതലാളി പതിനായിരങ്ങൾ പോക്കറ്റിലാക്കുമ്പോൾ കാലിയായ ബാഗുമായിട്ടാണ്‌ പല കെഎസ്‌ആർടിസി കണ്ടക്ടർമാരും തിരിച്ച്‌ ഡിപ്പോകളിലെത്തുന്നത്‌.

ഗുരുവായൂർ ഡിപ്പോയിൽ സ്വകാര്യ ബസ്‌ ലോബികൾ നടത്തുന്ന ചാരപ്പണി തടയാൻ എഐടിയുസിയുടെ നേതൃത്വത്തിൽ മാസങ്ങളോളം ശ്രമം നടത്തിയിരുന്നു. ഷോർട്ട്കട്ടിൽ ബസ്‌ എടുത്ത്‌ സ്വകാര്യ ബസിന്‌ മുമ്പിലായി ഓടിച്ചായിരുന്നു സ്വകാര്യ ലോബിയെ തളച്ചത്‌. അന്ന്‌ കളക്ഷനിൽ വലിയ മാറ്റം ഉണ്ടാക്കിയിരുന്നതായി തൊഴിലാളികൾ പറയുന്നു. പക്ഷേ സ്വകാര്യ ലോബിയുടെ മുന്നിൽ ജീവനക്കാർക്കും അധികം പിടിച്ചു നിൽക്കാനായില്ല. ആയിരക്കണക്കിന്‌ ബസാണ്‌ കേരളത്തി ൽ ഇത്തരത്തിൽ സ്വകാര്യ ബസ്‌ ലോ ബികളുടെ ചാരപ്പണി മൂലം നഷ്ടത്തിലോടുന്നത്‌. അഞ്ചും പത്തും ബസുകളുള്ള മുതലാളിമാരെ തടയാൻ പൊലീസിനും മടിയാണ്‌. ഇത്തരത്തിലുള്ള ചാരന്മാരെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന്‌ സർക്കാരും തൊഴിലാളികളും ചേർന്ന്‌ ആലോചിച്ച്‌ പരിഹാരം കണ്ടെത്തേണ്ടതാണ്‌. സ്വകാര്യ ബസ്‌ ലോബിയുടെ ഈ ചാരവൃത്തിക്ക്‌ എത്രയും വേഗം കടിഞ്ഞാണിട്ടില്ലെങ്കിൽ കെഎസ്‌ആർടിസി അടച്ചു പൂട്ടുന്ന ദിവസം വിദൂരമായിരിക്കില്ല.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Shares