Tue. Apr 23rd, 2024

‘ഭാര്യയ്ക്ക് അയല്‍വാസിയുമായി ബന്ധം’; കുട്ടികളെയുമെടുത്ത് ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണിയുമായി യുവാവ്

By admin Jan 27, 2022 #news
Keralanewz.com

കാന്‍പുര്‍: ഭാര്യയ്ക്ക് അയല്‍ക്കാരനുമായി ബന്ധം ഉണ്ടെന്നാരോപിച്ച് മക്കള്‍ക്കൊപ്പം ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി യുവാവ്. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ജില്ലയില്‍ കഴിഞ്ഞദിവസമായിരുന്നു നാടകീയ സംഭവങ്ങള്‍. ഗാന്ധി നഗര്‍ സ്വദേശിയായ യുവാവാണ് രണ്ട് മക്കളെയും കൊന്ന് താന്‍ ജീവിതം അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയത്. പോലീസെത്തിയാണ് ഒടുവില്‍ ഇയാളെ അനുനയിപ്പിച്ചത്.
മക്കള്‍ക്കൊപ്പം ടവറിന്റെ മുകളില്‍ കയറിയ യുവാവ്, ഇവരെ താഴേക്ക് എറിഞ്ഞശേഷം ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തേക്ക് കുതിച്ചെത്തിയ പോലീസ് അരമണിക്കൂര്‍ നേരം നടത്തിയ അനുനയശ്രമത്തിന് ഒടുവിലാണ് യുവാവിനെ താഴെ ഇറക്കാന്‍ കഴിഞ്ഞത്.


ഭാര്യയ്ക്ക് അയല്‍വാസിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവാവ് കടുംകൈയ്ക്ക് മുതിര്‍ന്നതെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം ഇയാള്‍ പോലീസിലും പരാതിപ്പെട്ടിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ആരോപണം. താന്‍ ഇല്ലാത്ത സമയത്ത് അയല്‍വാസി തന്റെ വീട്ടില്‍ വരുന്നുണ്ടെന്നും ഭാര്യയെ കാണാറുണ്ടെന്നുമാണ് യുവാവ് ആരോപിക്കുന്നത്.


‘അയാള്‍ തന്റെ ഭാര്യയുമായി ഒളിച്ചോടുകയാണെങ്കില്‍ ഈ കുട്ടികളെ ആര് നോക്കും?’ എന്നാണ് യുവാവ് ചോദിക്കുന്നത്. കുടുംബത്തിലെ സമാധാന അന്തരീക്ഷം തകര്‍ത്തെന്ന പരാതിയില്‍ അയല്‍ക്കാരനെതിരെ നടപടി സ്വീകരിക്കുമെന്ന് യുവാവിന് പോലീസ് വാക്ക് നല്‍കിയിട്ടുണ്ടെന്നാണ് ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Facebook Comments Box

By admin

Related Post