Wed. Apr 24th, 2024

അമ്പതാണ്ടിൽ നൽകിയ വാഗ്ദാനങ്ങൾ പൊള്ളയോ….മന്ത്രി ഉണ്ടെങ്കിലും ഇടുക്കിക്ക് എന്നും കഞ്ഞി കുമ്പിളിൽ മാത്രം….

By admin Jan 29, 2022 #news
Keralanewz.com

ഇടുക്കി : ജില്ലയിലെ ഏറ്റവും കൂടുതൽ പ്രചാരമുള്ള പ്രമുഖ പത്രങ്ങളിൽ ഒന്നാണ് ദീപിക. ദീപികയുടെ ഇടുക്കി പേജിൽ ഇന്നു കൊടുത്തിരിക്കുന്ന പ്രധാനപ്പെട്ട വാർത്തയാണ് ചുവടെ ചേർക്കുന്നത്. മലയോര ജില്ലയുടെ വികസനത്തിന് വേണ്ടി രാഷ്ട്രീയനേതാക്കളും പാർട്ടികളും നിരവധിയായ കാര്യങ്ങൾ ചെയ്തിട്ടുണ്ട് . പട്ടയത്തിന്റെ പേരിലാണെങ്കിലും ജില്ലയിലെമറ്റു ഭു പ്രശ്നങ്ങളുടെ പേരിൽ ആണെങ്കിലും ജില്ല ഇന്നും പിന്നോക്കാവസ്ഥയിൽ ആണ്. ജില്ലയ്ക്ക് മന്ത്രിമാരെ നിരവധി തവണ ലഭിച്ചിട്ടുണ്ട്

ഇടുക്കി നിയോജകമണ്ഡലത്തിണ് മന്ത്രിയെ ലഭിക്കുന്നത് ഇതാദ്യമാണ്. പക്ഷേ ഇടുക്കിയിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത വണ്ണം വികസന പ്രവർത്തനങ്ങൾ ആരംഭിക്കുവാനോ  ആരംഭിച്ചത് പൂർത്തീകരിക്കുവാനോ കഴിയാതെ പോകുന്നത് എന്താണ്. ജില്ല രൂപീകരിച്ച് 50 വർഷം കഴിഞ്ഞിട്ടും പല വാഗ്ദാനങ്ങളും ജലരേഖയായി പോവുകയാണ്. ഇതിനൊരു മാറ്റം അനിവാര്യമാണ്.വികസന കാര്യത്തിൽ രാഷ്ട്രീയം ഒഴിവാക്കണം. ദീപികയിൽ വന്ന ഈ ലേഖനം ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കുമെന്ന് കരുതട്ടെ

വാ​ഗ്ദാ​ന​ങ്ങ​ളി​ൽ നി​റ​ഞ്ഞ് ഇ​ടു​ക്കി​യു​ടെ 50 വ​ർ​ഷ​ങ്ങ​ൾ

ചെ​റു​തോ​ണി: അ​ര​നൂ​റ്റാ​ണ്ടു പി​ന്നി​ട്ടി​ട്ടും ഇ​ടു​ക്കി ജി​ല്ലാ ആ​സ്ഥാ​ന​ത്ത് നി​റ​വേ​റാ​ത്ത വാ​ഗ്ദാ​ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ഇ​തി​ൽ മാ​റി​വ​ന്ന സ​ർ​ക്കാ​രു​ക​ൾ ന​ൽ​കി​യ വാ​ഗ്ദാ​ന​മാ​ണ് നി​റ​വേ​റാ​ത്ത​വ​യി​ലേ​റെ​യും.

ഇ​ടു​ക്കി​യി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. കെ. ​ക​രു​ണാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തു​ണ്ടാ​യ പ്ര​ഖ്യാ​പ​ന​മാ​ണ് ഇ​ടു​ക്കി​യി​ൽ ദ​ന്ത​ൽ കോ​ള​ജ് അ​നു​വ​ദി​ക്കു​മെ​ന്ന​ത്. ഇ​പ്പോ​ൾ ജി​ല്ല​യ്ക്ക് സ​മീ​പം ഒ​രു ദ​ന്ത​ൽ കോ​ള​ജു​ള്ള​ത് കോ​ത​മം​ഗ​ല​ത്തു മാ​ത്ര​മാ​ണ്.

പ​ത്തു​ചെ​യി​ൻ, പെ​രി​ഞ്ചാം​കു​ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കു പ​ട്ട​യം ഇ​ന്നും കി​ട്ടി​യി​ട്ടി​ല്ല. പെ​രി​ഞ്ചാം​കു​ട്ടി പ​ദ്ധ​തി സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ആ ​പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന​വ​ർ​ക്കു പ​ട്ട​യം വാ​ഗ്ദാ​ന​ത്തി​ലൊ​തു​ങ്ങി. ജി​ല്ലാ ആ​സ്ഥാ​ന​ത്ത് മ​റ്റൊ​രു വാ​ഗ്ദാ​ന​മാ​യ സാ​യി സ്പോ​ർ​ട്സ് സെ​ന്‍റ​ർ ഇ​ന്നും ന​ട​പ്പാ​യി​ട്ടി​ല്ല. മ​റ്റൊ​രു വാ​ഗ്ദാ​ന​മാ​ണ് ഇ​ടു​ക്കി​യി​ൽ സൈ​ക്കി​ൾ വെ​ലോ​ഗ്രാം.

ജോ​സ് കു​റ്റി​യാ​നി എം​എ​ൽ​എ​യാ​യി​രു​ന്ന കാ​ല​ത്ത് പ്ര​ഖ്യാ​പി​ച്ച​താ​ണ് ഇ​ടു​ക്കി -ഉ​ടു​ന്പ​ന്നൂ​ർ റോ​ഡ്. അ​ദ്ദേ​ഹ​ത്തി​നു​ശേ​ഷം പ​ല എം​എ​ൽ​എ​മാ​രും എം​പി​മാ​രും ഇ​ടു​ക്കി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളാ​യി വ​ന്നു. വി​ക​സ​ന​ത്തി​ന്‍റെ നാ​ഴി​ക​ക്ക​ല്ലാ​കു​മാ​യി​രു​ന്ന ഈ ​വാ​ഗ്ദാ​നം ഇ​പ്പോ​ഴും പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്നു

ഇ​ടു​ക്കി​യി​ൽ 40 കോ​ടി​യു​ടെ ബ​സ് ടെ​ർ​മി​ന​ൽ എ​വി​ടെ എ​ന്ന ചോ​ദ്യ​ത്തി​നു​മു​ത്ത​ര​മി​ല്ല. ചെ​റു​തോ​ണി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം പ​ണി​യാ​രം​ഭി​ച്ച ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ മ​ണ്‍​പ​ണി​പോ​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ല

കു​ള​മാ​വ് ഹൈ​ഡ​ൽ ടൂ​റി​സം പ​ദ്ധ​തി​ക്ക് ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​ണ്. പ​ദ്ധ​തി എ​വി​ടെ​യെ​ന്നു​മാ​ത്രം ആ​ർ​ക്കു​മ​റി​യി​ല്ല. ചെ​റു​തോ​ണി​യി​ൽ കെ ​എ​സ്ആ​ർ​ടി​സി​സി ഡി​പ്പോ ആ​രം​ഭി​ക്കു​മെ​ന്ന് 20 വ​ർ​ഷം മു​ൻ​പു​ള്ള വാ​ഗ്ദാ​ന​മാ​ണ്. ഇ​തി​നാ​യി 20 വ​ർ​ഷം മു​ൻ​പ് ഇ​ടു​ക്കി ആ​ലി​ൻ​ചു​വ​ടി​നു സ​മീ​പം സ്ഥ​ലം​വ​രെ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട​തു ജ​ല​രേ​ഖ​യാ​യി.
മ​റ്റൊ​രു വാ​ഗ്ദാ​ന​മാ​യി​രു​ന്നു ഇ​ടു​ക്കി​യി​ലും കൊ​ന്ന​ത്ത​ടി​യി​ലും അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം, ക​രി​ന്പ​നി​ൽ സ്റ്റേ​ഷ​ന​റി ഡി​പ്പോ​യു​ടെ ജി​ല്ലാ​ത​ല ഓ​ഫീ​സ് എ​ന്നീ വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കു​മു​ണ്ട് 10 വ​യ​സ്. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു മാ​ത്രം ഉ​യ​രു​ന്ന ഒ​രു ഹി​മാ​ല​യ​ൻ വാ​ഗ്ദാ​ന​മാ​ണ് കു​രു​തി​ക്ക​ളം- വ​ണ്ണ​പ്പു​റം- ചേ​ല​ച്ചു​വ​ട്- ചെ​റു​തോ​ണി സ​മാ​ന്ത​ര ഹൈ​വേ.

ഇ​ടു​ക്കി​യി​ൽ താ​ലൂ​ക്ക് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സേ​ഞ്ചും ജ​ന​ങ്ങ​ൾ മ​റ​ന്ന വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യി അ​വ​ശേ​ഷി​ക്കു​ന്നു. ഇ​ടു​ക്കി, ക​ഞ്ഞി​ക്കു​ഴി, ത​ങ്ക​മ​ണി വി​ല്ലേ​ജു​ക​ളി​ലാ​യി ഇ​നി​യും പ​ട്ട​യം കി​ട്ടാ​ത്ത നി​ര​വ​ധി ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു. പെ​രി​ഞ്ചാം​കു​ട്ടി​യി​ൽ​നി​ന്ന് കു​ടി​യി​റ​ക്കി​യ ആ​ദി​വാ​സി​ക​ൾ പ​ക​രം സ്ഥ​ലം കി​ട്ടു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ക​ഴി​യു​ന്നു.
50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മ​ല​യോ​ര ജി​ല്ല​യാ​യ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് നി​റ​വേ​റ​പ്പെ​ടാ​ത്ത​വ​യി​ൽ അ​ധി​ക​വും

Facebook Comments Box

By admin

Related Post