Thu. Apr 25th, 2024

നാടുവിട്ട പെണ്‍കുട്ടികളെ മദ്യം കൊടുത്ത ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്, പ്രതി പോലീസ് സ്‌റ്റേഷനില്‍നിന്ന് ഇറങ്ങിയോടി, മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി

By admin Jan 30, 2022 #news
Keralanewz.com

കോഴിക്കോട്: ആറ് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങിയോടി.

ഇയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടുകയും ചെയ്തു.

സ്റ്റേഷന്റെ പുറകുവശത്തുകൂടിയാണ് പ്രതിയായ ഫെബിന്‍ റാഫി മുങ്ങിയത്. തെരച്ചിലിനൊടുവില്‍ ലോ കോളജ് പരിസരത്ത് നിന്ന് ഇയാളെ പിടികൂടി. അവിടെയുള്ള ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഫെബിന്‍ റാഫി.കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് ഇയാള്‍.

ഫെബിന്‍ റാഫിക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്‌റ്റേഷനില്‍ തന്നെയുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പം ബംഗളൂരുവിലെ ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നല്‍കിയെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഫെബിന്‍ രക്ഷപ്പെട്ടത്.

ബുധനാഴ്ച വൈകിട്ടാണ് ആറു പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോം വിട്ടിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെ ഒരു പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മലയാളികളായ രണ്ടു ചെറുപ്പക്കാരെയും മഡിവാള പോലീസ് പിടികൂടിയിരുന്നു. മറ്റ് അഞ്ചുപേരും ഇവിടെനിന്ന് രക്ഷപ്പെട്ടു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മൈസൂര്‍ മാണ്ഡ്യ ഭാഗത്തുവെച്ച്‌ ബസില്‍ കോഴിക്കോട്ടേക്ക് യാത്രചെയ്യുന്നതിനിടെ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി. മറ്റുനാലുപേരെ രാവിലെ പതിനൊന്നോടെ നിലമ്ബൂര്‍ എടക്കരയില്‍ നിന്നും പോലീസ് കണ്ടെത്തി.

ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടുനിന്ന് ബസില്‍ പാലക്കാട്ടെത്തുകയും അവിടെനിന്ന് ട്രെയിനില്‍ ബെംഗളൂരുവിലേക്ക് പോവുകയും ചെയ്തെന്നാണ് കുട്ടികള്‍ പോലീസിനോടുപറഞ്ഞത്. സ്ഥലങ്ങള്‍ കാണാനായി പോയെന്നാണ് മൊഴി. കൈയില്‍ പണവും മൊബൈല്‍ഫോണും ഒന്നും ഉണ്ടായിരുന്നില്ല. അറസ്റ്റിലായ യുവാക്കളെ ട്രെയിനില്‍വെച്ച്‌ പരിചയപ്പെട്ടെന്നാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുള്ളതെങ്കിലും പോലീസത് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.

Facebook Comments Box

By admin

Related Post