Thu. Mar 28th, 2024

മീഡിയവണ്‍ സംപ്രേഷണം പുനരാരംഭിച്ചു; കേന്ദ്ര വിലക്ക് രണ്ട് ദിവസത്തേക്ക് മരവിപ്പിച്ച്‌ ഹൈകോടതി

By admin Feb 1, 2022 #ban #media one tv
Keralanewz.com

കോഴിക്കോട്: മീഡിയവണിന്‍റെ പ്രവര്‍ത്തനം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത്​​ ഹൈകോടതി മരവിപ്പിച്ചതിന് പിന്നാലെ ചാനല്‍ തത്സമയ സംപ്രേഷണം പുനരാരംഭിച്ചു.

കേന്ദ്ര സര്‍ക്കാറിന്‍റെ സംപ്രേഷണം വിലക്ക് രണ്ട്​ ദിവസത്തേക്കാണ് ജസ്റ്റിസ് എന്‍. നഗരേഷിന്‍റെ ബെഞ്ച് മരവിപ്പിച്ചത്.

സംപ്രേഷണ വിലക്ക് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാറിനോട്​ വിശദീകരണം തേടിയ ഹൈകോടതി, ഹരജി വീണ്ടും പരിഗണിക്കാനായി ബുധനാഴ്ചത്തേക്ക് മാറ്റി.

സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടല്‍ പാടില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

സുരക്ഷാ കാരണം പറഞ്ഞ സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും സം​പ്രേഷണം തല്‍കാലം നിര്‍ത്തിവെക്കുകയാണെന്നുമായിരുന്നു എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചത്. രണ്ടാം തവണയാണ് മീഡിയവണ്‍ സംപ്രേഷണം കേന്ദ്രം തടയുന്നത്.

മീഡിയവണ്‍ എഡിറ്ററുടെ പ്രസ്താവനയുടെ പൂര്‍ണരൂപം:

പ്രിയ പ്രേക്ഷകരെ,

മീഡിയവണിന്‍െറ സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്‍െറ വിശദാംശങ്ങള്‍ മീഡിയവണിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല.

ഉത്തരവിനെതിരെ മീഡിയവണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്‍െറ പൂര്‍ണനടപടികള്‍ക്കു ശേഷം മീഡിയവണ്‍ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും.

നീതി പുലരുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലം സംപ്രേഷണം ഇവിടെ നിര്‍ത്തുന്നു.

പ്രമോദ് രാമന്‍

എഡിറ്റര്‍,

മീഡിയവണ്‍

Facebook Comments Box

By admin

Related Post