Thu. Apr 18th, 2024

വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; അപകടനില തരണം ചെയ്തിട്ടില്ല

By admin Feb 1, 2022 #snake bite #vava suresh
Keralanewz.com

കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.

ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം മന്ത്രി വാസവന്‍ വ്യക്തമാക്കി. എന്നാല്‍ അപകടനില പൂര്‍ണ്ണമായും തരണം ചെയ്തിട്ടില്ല.

തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആയിട്ടില്ല. പൂര്‍ണ്ണമായും പ്രതീക്ഷയുണ്ട് എന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അടുത്ത അഞ്ച് മണിക്കൂറിനുള്ളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആകും എന്ന് പ്രതീക്ഷിക്കുന്നു എന്നും കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായി മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.

Facebook Comments Box

By admin

Related Post