Wed. Apr 24th, 2024

അശ്വത്ഥാമാവ് വെറും ഒരു ആന; ശിവശങ്കറിന്‍റെ ആത്മകഥ വിപണിയില്‍

By admin Feb 4, 2022 #m sivasankar
Keralanewz.com

അശ്വത്ഥാമാവ് വെറും ഒരു ആന എന്ന എം. ശിവശങ്കറിന്‍റെ ആത്മകഥ വിപണിയില്‍. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുള്ള പുസ്തകത്തില്‍ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ശിവശങ്കര്‍ പറയുന്നു.

രമേശ് ചെന്നിത്തലയും കെ. സുരേന്ദ്രനും നടത്തിയ പ്രതികരണങ്ങള്‍ ചിലത് മറച്ച്‌ വെക്കാനായിരുന്നോ എന്ന ചോദ്യവും ശിവങ്കര്‍ ഉന്നയിക്കുന്നുണ്ട്. പുസ്തകത്തിന്‍റെ പതിപ്പ് മീഡിയവണിന് ലഭിച്ചു.

സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകം എഴുതിയത് വിവാദമായതിനിടെയാണ് പ്രകാശനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ദിവസത്തിന് മുന്‍പേ തന്നെ പുത്കം വിപണിയില്‍ എത്തിയിരിക്കുന്നത്. രൂക്ഷമായ വിമര്‍ശമാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പുസ്തകത്തില്‍ ഉള്ളത്. ഭീഷണിപ്പെടുത്തി ചില അധികാര കേന്ദ്രങ്ങള്‍ക്കെതിരെ മൊഴി പറയിക്കാന്‍ ശ്രമിച്ചുവെന്നും ഇതിനായി ഭാര്യയെയും മകനെയും പോലും ഭീഷണിപ്പെടുത്തിയെന്നുമാണ് ശിവങ്കര്‍ പറയുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിലേക്കും ധനകാര്യ വകുപ്പിലേക്കും വിരല്‍ ചൂണ്ടുന്ന വിമര്‍ശങ്ങളുമുണ്ട്. സ്വര്‍ണക്കടത്ത് പിടികൂടിയപ്പോള്‍ തന്നെ കെ.സുരേന്ദ്രനും രമേശ് ചെന്നിത്തലയും നടത്തിയ പ്രതികരണങ്ങളെയും സംശയത്തോടെയാണ് ശിവശങ്കരന്‍ വീക്ഷിക്കുന്നത്.

പലതും മറച്ച്‌ വെക്കാനാണോ ഇവര്‍ ഇങ്ങനെ പ്രതികരിച്ചത് എന്നാണ് പുസ്തകത്തിലൂടെ ശിവശങ്കര്‍ പറയുന്നത്. താനുമായുണ്ടായിരുന്ന ബന്ധം സ്വപ്ന ദുരുപയോഗം ചെയ്തതാണെന്നും പുസ്തകത്തിലൂടെ ശിവശങ്കര്‍ വ്യക്തമാക്കുന്നു. ഇഡി മാധ്യമങ്ങളെ ഉപയോഗിച്ച്‌ വേട്ടയാടിയപ്പോള്‍ കസ്റ്റംസ് കുടുംബാംഗങ്ങളെ വേട്ടയാടി. ചോദ്യം ചെയ്യല്‍ സമയത്തും അറസ്റ്റുകള്‍ നടന്നപ്പോഴും ജയില്‍വാസം അനുഭവിച്ചപ്പോഴുമുള്ള വിവരങ്ങളും പുസ്തകത്തിലുണ്ട്. മാധ്യമങ്ങള്‍ക്കും രൂക്ഷവിമര്‍ശമുണ്ട്. 176 പേജുള്ള പുസ്തം ഡിസി ബുക്സ് ആണ് പുറത്തിറക്കിയത്.

ശിവശങ്കറിന്‍റെ ആത്മകഥയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് ആത്മകഥയില്‍ ശിവശങ്കര്‍ പറയുന്നു. ഭാര്യയെയും മകനെയും കസ്റ്റംസ് ഭീഷണിപ്പെടുത്തി. മകന്‍റെ വിവാഹ വിഷയം പോലും അന്വേഷണസംഘം ആയുധമാക്കി. കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും യുദ്ധത്തിനിടയില്‍ ബലിമൃഗമായെന്നും ശിവശങ്കര്‍ വെളിപ്പെടുത്തുന്നു

Facebook Comments Box

By admin

Related Post