Thu. Mar 28th, 2024

കൂലി ചോദിച്ച തൊഴിലാളിയെ കരാറുകാരന്‍ തല്ലിക്കൊന്നു, രണ്ട് പേര്‍ പിടിയില്‍

By admin Feb 4, 2022 #news
Keralanewz.com

ത്തനംതിട്ട: കല്ലൂപ്പാറയില്‍ കരാറുകാരന്റെ ക്രൂരമര്‍ദനത്തില്‍ തൊഴിലാളി കൊല്ലപ്പെട്ടു.

കൂലി സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫന്‍(40) കൊല്ലപ്പെട്ടത്. കരാറുകാരന്‍ മാര്‍ത്താണ്ഡം സ്വദേശി സുരേഷും കൂട്ടാളി ആല്‍ബിന്‍ ജോസും ചേര്‍ന്നാണ് സ്റ്റീഫനെ മര്‍ദിച്ചത്.

ഗുരുതരമായി പരുക്കേറ്റ സ്റ്റീഫനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു.

മുമ്ബ് ജോലി ചെയ്ത വകയില്‍ സുരേഷില്‍ നിന്ന് സ്റ്റീഫന് പണം ലഭിക്കാനുണ്ടായിരുന്നു. ഇത് ചോദിച്ച്‌ സ്റ്റീഫന്‍ വ്യാഴാഴ്ച രാത്രി കല്ലൂപ്പാറയിലെ വീട്ടിലെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് സുരേഷ് സ്റ്റീഫനെ മര്‍ദ്ദിച്ചു. അടിയേറ്റ് ബോധരഹിതനായി നിലത്ത് വീണ സ്റ്റീഫനെ സുരേഷും ആല്‍ബിനും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

കരാറുകാരനായ സുരേഷിനെയും, കൂടാളി ജോസിനെയും പോലീസ് പിടികൂടിയിട്ടുണ്ട്

Facebook Comments Box

By admin

Related Post