കെഎസ്ആർടിസി ഡിപ്പോയിൽ ബസ് ഇടിച്ച് ജീവനക്കാരന് പരിക്ക്

Please follow and like us:
190k

കോ​വ​ളം: വി​ഴി​ഞ്ഞ​ത്ത് വ​ർ​ക്‌ഷോപ്പി​ൽ നി​ന്ന് പ​ണി ക​ഴി​ഞ്ഞ് പു​റ​ത്തേ​ക്കെ​ടു​ത്ത കെഎ​സ്ആ​ർ​ടിസി ബ​സ് ഇ​ടി​ച്ച് ബ​സി​ന​ടി​യി​ൽ വീ​ണ സ്റ്റേ​ർ കീ​പ്പ​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. വി​ഴി​ഞ്ഞം ഡി​പ്പോ​യി​ലെ സ്പെ​യ​ർ പാ​ർ​ട്സ് സെ​ക്ഷ​ൻ സ്റ്റോ​ർ കീ​പ്പ​ർ പെ​രി​ങ്ങ​മ്മ​ല നെ​ല്ലി​വി​ള സ്വ​ദേ​ശി സ്റ്റു​വ​ർ​ട്ടിനാണ് പരിക്കേറ്റത്.
ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ട് കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം. നേര​ത്തെ ഡി​പ്പോ​യി​ൽ ഡ്രൈ​വ​റാ​യി​രു​ന്ന സ്റ്റു​വ​ർ​ട്ട് ഓ​ടി​ച്ചി​രു​ന്ന കെ​എ​സ്ആ​ർടിസി ബ​സ് ആ​റു​വ​ർ​ഷം മു​മ്പ് പാ​രി​പ്പ​ള്ളി​യി​ൽ വച്ച് ഒ​രു ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് സ്റ്റുവർട്ടിന്‍റെ ഒ​രു കാ​ല് മു​റി​ച്ച് മാ​റ്റി​യ ശേ​ഷം കൃ​ത്രി​മ കാ​ല് പി​ടി​പ്പി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്.​അ​ന്ന​ത്തെ അ​പ​ക​ട​ത്തി​ന് ശേ​ഷം സ്റ്റുവർട്ട് സ്റ്റോ​ർ കീ​പ്പ​റാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.​ഫി​റ്റ്ന​സ് ടെ​സ്റ്റി​നാ​യി അ​റ്റ​കു​റ്റ​പ​ണി ക​ഴി​ഞ്ഞ് റാ​മ്പി​ൽ നി​ന്നും ബ​സ് പു​റ​ത്തി​റ​ക്കാ​നാ​യി മെ​ക്കാ​നി​ക് പി​ന്നോ​ട്ട് എ​ടു​ക്ക​വെ ബസിനു പുറകിൽ നിന്ന സ്റ്റു​വ​ർ​ട്ട് അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു.
അം​ഗ​വൈ​ക​ല്യം ഉ​ള്ള​തി​നാ​ൽ സ്റ്റു​വ​ർ​ട്ടി​ന് ഓ​ടി മാ​റാ​ൻ സാ​ധി​ക്കാ​ത്തതിനെ തുടർന്ന് പി​ന്നോ​ട്ടെ​ടു​ത്ത ബ​സ് ത​ട്ടി​യ​തോ​ടെ ബ​സി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യയായിരുന്നു. സം​ഭ​വം ക​ണ്ട് ആ​ളു​ക​ൾ ബ​ഹ​ളം വെ​ച്ച​തോ​ടെ ബ​സ് നി​റു​ത്തി ബ​സി​ന​ടി​യി​ൽ പെ​ട്ട സ്റ്റു​വ​ർ​ട്ടി​നെ മ​റ്റൊ​രു ബ​സി​ൽ വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ലേ​ക്കും പിന്നീട് അ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് കൈ​ക്കും ഷോ​ൾ​ഡ​റി​നും കാ​ലി​നും പ​രി​ക്കേ​റ്റ സ്റ്റു​വ​ർ​ട്ട് അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

11total visits,1visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)