Thu. Apr 25th, 2024

അഡ്വ. ജോസ് ടോം പുതിയ ചുമതലയിലേയ്ക്ക് ! സംസ്ഥാന അഗ്രോ ഫ്രൂട്ട് പ്രൊസസിങ്ങ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി വ്യാഴാഴ്ച ചുമതലയേല്‍ക്കും

By admin Feb 16, 2022 #news
Keralanewz.com

പാലാ: കേരള കോണ്‍ഗ്രസ് – എം ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് ടോം നാളെ പുതിയ ചുമതലയിലേയ്ക്ക്. സംസ്ഥാന അഗ്രോ ഫ്രൂട്ട് പ്രോസസിങ്ങ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി ജോസ് ടോം വ്യാഴാഴ്ച ചുമതല ഏറ്റെടുക്കും. തിങ്കളാഴ്ചയാണ് ജോസ് ടോമിനെ അഗ്രോ ഫ്രൂട്ട് പ്രോസസിംങ്ങ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് അദ്ദേഹത്തിന് കൈമാറിയത്.

വാഴക്കുളത്താണ് കോര്‍പ്പറേഷന്‍ ആസ്ഥാനം. സംസ്ഥാനത്തിന്‍റെ പഴം സംസ്കരണത്തിലും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ ഉല്‍പാദനത്തിലും വിപണനത്തിലും ഒന്നാം നിര സര്‍ക്കാര്‍ സംരംഭമാണ് അഗ്രോ ഫ്രൂട്ട് പ്രൊസസിംങ്ങ് കോര്‍പ്പറേഷന്‍.

പൈനാപ്പിള്‍ കൃഷിയുടെ ഈറ്റില്ലമായ വാഴക്കുളത്ത് സ്ഥിതിചെയ്യുന്ന ഈ സര്‍ക്കാര്‍ സംരംഭം പൈനാപ്പിള്‍ സംഭരണത്തിലൂടെ പൈനാപ്പിള്‍ കര്‍ഷകരുടെ പ്രധാന ആശ്രയമാണ്. നാട്ടിലെ ഗുണമേന്മയുള്ള പൈനാപ്പിള്‍ കുടുതല്‍ മൂല്യ വര്‍ധിത ഉല്‍പന്നങ്ങളാക്കി ലോക വിപണിയില്‍ മത്സര സജ്ജമാക്കുക എന്നതായിരിക്കും ലക്ഷ്യമെന്ന് നിയുക്ത ചെയര്‍മാന്‍ ജോസ് ടോം പറഞ്ഞു. കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ കേരള കോണ്‍ഗ്രസ് – എം സ്ഥാനാര്‍ഥിയായിരുന്നു ജോസ് ടോം

Facebook Comments Box

By admin

Related Post