Wed. Apr 24th, 2024

ഗവര്‍ണറുടെ അസാധാരണ നീക്കങ്ങളില്‍ സിപിഎമ്മിന് കടുത്ത അമര്‍ഷം

By admin Feb 18, 2022 #governor #niyamasabha
Keralanewz.com

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ഗവര്‍ണറുടെ അസാധാരണ നീക്കങ്ങളില്‍ സിപിഎമ്മിന് കടുത്ത അമര്‍ഷം. എന്നാല്‍ ഗവര്‍ണറെ തത്കാലം പ്രകോപ്പിക്കാതെ നയപ്രഖ്യാപന പ്രസംഗം കഴിയും വരെ കാത്തിരിക്കാനാണ് സി പി എം തീരുമാനം.നയപ്രഖ്യാപനമെന്ന ഭരണഘടനാ ബാധ്യത മുന്‍നിര്‍ത്തി ഗവര്‍ണര്‍ നടപ്പാക്കിയത് വിലപേശല്‍ രാഷ്ട്രീയമാണെന്നും സി പി എം കരുതുന്നു. നയപ്രഖ്യാപനത്തിന്‍്റെ നന്ദിപ്രമേയ ചര്‍ച്ച ഗവര്‍ണര്‍ക്കു മറുപടി പറയാനുള്ള അവസരമാക്കി മാറ്റാനും ആലോചനയുണ്ട്.


സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എകെജി സെന്‍്ററില്‍ പുരോഗമിക്കുമ്ബോഴായിരിന്നു സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് ഗവര്‍ണ്ണര്‍ സര്‍ക്കാരിനെ തള്ളിവിട്ടത്. ഗവര്‍ണറുടെ നടപടികള്‍ രാഷ്ട്രീയപ്രേരിതമെന്ന വിലയിരുത്തല്‍ സെക്രട്ടേറിയറ്റില്‍ ഉണ്ടായി. എന്നാല്‍ സഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ഗവര്‍ണറെ കൂടുതല്‍ പ്രകോപിപ്പിക്കുന്നത് ബുദ്ധിയില്ലെന്ന അഭിപ്രായം സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നു. അത് സഭാസമ്മേളനത്തെ ബാധിക്കുമെന്നാണ് നേതൃത്വം വിലയിരുത്തിയത്. അതുകൊണ്ടാണ് ഗവര്‍ണറെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന് സിപിഎം നിര്‍ദ്ദേശം നല്‍കിയത്.

പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് കെ.ആര്‍.ജ്യോതി ലാലിനെ നീക്കിയ കാര്യം മുഖ്യമന്ത്രി തന്നെ ഫോണിലൂടെ ഗവര്‍ണറെ അറിയിച്ചു. രാജ്ഭവനില്‍ കൂടുതല്‍ സ്റ്റാഫുകളെ നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലും അനുകൂല തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സൂചനയുണ്ട്. അതിനു ശേഷമായിരുന്നു ഗവര്‍ണര്‍ നയ പ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ടത്.

രാഷ്ട്രീയ പ്രതിസന്ധി ഒഴിഞ്ഞെങ്കിലും ഗവര്‍ണര്‍ക്ക് മുന്നില്‍ കീഴടങ്ങിയെന്ന വലിയ ക്ഷിണം സര്‍ക്കാരിനും സിപിഎമ്മിനും ഉണ്ടാക്കിയിട്ടുണ്ട്. അതു മറികടക്കാന്‍ രാഷ്ട്രീയമായി തന്നെ ഗവര്‍ണര്‍ക്ക് സിപിഎം മറുപടി പറയാനാണ് ആലോചന.. നയ പ്രഖ്യാപനത്തിന്‍്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സിപിഎം എംഎല്‍എമാര്‍ ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനം ഉയര്‍ത്തും. ബിജെപി നേതൃത്വത്തിന്‍്റെ നിര്‍ദ്ദേശപ്രകാരമാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ തുടര്‍ച്ചയായി സമ്മര്‍ദത്തിലാക്കുന്നതെന്നാണ് സി പി എം കരുതുന്നത്. അതിനെ പ്രതിരോധിക്കാനുള്ള വഴികളും സി പി എം തേടുന്നുണ്ട്.

Facebook Comments Box

By admin

Related Post