കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും മുന്‍ മന്ത്രി ശോഭ കരന്ത്‌ലാജേയും വിവാഹിതരായെന്ന് വെളിപ്പെടുത്തല്‍

Please follow and like us:
190k

marriage

ബംഗളുരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും മുന്‍ മന്ത്രി ശോഭ കരന്ത്‌ലാജേയും വിവാഹിതരായെന്ന് കര്‍ണാടക ജനതാപക്ഷ പാര്‍ട്ടി നേതാവ് പത്മനാ പ്രസന്നയുടെ വെളിപ്പെടുത്തല്‍. കേരളത്തിലെ ഒരു ദേവീക്ഷേത്രത്തില്‍ വച്ചാണ് ഇവര്‍ വിവാഹിതരായതെന്ന് പത്മനാഭ പ്രസന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

രഹസ്യ വിവാഹത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ട പത്മനാഭ പ്രസന്നയ്ക്കുനേരെ ഒരു സംഘം ആളുകള്‍ രാസവസ്തുക്കള്‍ ഒഴിച്ചു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലായിരുന്നു ആക്രമം. വലിയ രണ്ടു ജാറുകളില്‍ കൊണ്ടു വന്ന രാസവസ്തുക്കള്‍ പ്രസന്നയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. സ്ത്രീകളെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. ഭാരത രക്ഷണ വേദിക എന്ന സംഘടനയുടെ പേരില്‍ ഇവര്‍ മുദ്രാവാക്യവും മുഴക്കി.

ശോഭ കരന്ത്ലാജേയുമായുള്ള വിവാഹവാര്‍ത്ത താന്‍ പുറത്തുവിടുമെന്ന ഭയത്തില്‍ തന്റെ ജീവനെടുക്കാനാണ് യെദ്യൂരപ്പയുടെ ശ്രമമെന്ന് പ്രസന്ന പറഞ്ഞു.

വിവാഹം നടന്ന ക്ഷേത്രത്തിന് അന്നദാനപ്പുര നിര്‍മ്മിച്ച് നല്‍കാമെന്ന് യെദ്യൂരപ്പ വാഗ്ദാനം നല്‍കിയിരുന്നു. വിവാഹം നടന്ന ദേവീക്ഷേത്രത്തിന് കെട്ടിടം അദ്ദേഹം നിര്‍മ്മിച്ച് നല്‍കിയെന്നും പ്രസന്ന മാധ്യമങ്ങളോട് പറഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

11total visits,2visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)