Fri. Apr 26th, 2024

സർക്കാർ ജീവനക്കാർക്ക് ഇനി ഏതു എയർലൈനിലും പറക്കാം

By admin Feb 18, 2022 #news
Keralanewz.com

സർക്കാർ ജീവനക്കാർക്ക് ഇനിമുതൽ ഏത് എയർലൈനിലും യാത്രചെയ്യാനാകും. സൗജന്യ യാത്രകൾക്കും, ഔദ്യോഗിക യാത്രകൾക്കും എയർ ഇന്ത്യ മാത്രമേ ഉപയോഗിക്കാവൂ എന്ന വർഷങ്ങളായുള്ള നിയമമാണ് മാറുന്നത്. കേന്ദ്ര സർക്കാർ എയർ ഇന്ത്യയെ ടാറ്റയ്ക്ക് കൈമാറിയതോടെയാണ് ഈ മാറ്റം നിലവിൽ വന്നത്. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള ഓഫീസ് മെമ്മോറാണ്ടവും ഇറങ്ങിയിട്ടുണ്ട്. രാജ്യാന്തര യാത്രകൾക്കും ഇത് ബാധകമാണ്. എന്നാൽ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന അംഗീകൃത ട്രാവൽ ഏജന്റുമാർ വഴി തന്നെ ടിക്കറ്റുകൾ എടുക്കണം.

അവധിയോടു കൂടിയുള്ള സൗജന്യ യാത്രകൾക്ക് ഏതു എയർ ലൈൻസും തിരഞ്ഞെടുക്കാമെന്നത് വളരെ സൗകര്യമാണ് സർക്കാർ ജീവനക്കാർക്ക് നൽകുന്നത്.മുൻപായിരുന്നെങ്കിൽ എയർ ഇന്ത്യയുടെ വിമാനങ്ങളിൽ മാത്രം യാത്ര ചെയ്യാൻവേണ്ടി മണിക്കൂറുകളോളം പല എയർ പോർട്ടുകളിലും സർക്കാർ ജീവനക്കാർക്ക് കണക്ഷൻ ഫ്ലൈറ്റുകൾക്കും മറ്റും വേണ്ടി കാത്തിരിക്കണമായിരുന്നു. ചില റൂട്ടുകളിൽ എയർ ഇന്ത്യ ഇല്ലാത്തതിനാൽ മറ്റു എയർലൈനുകളിൽ യാത്ര ചെയ്യുന്നതിന് മുൻ‌കൂർ അനുമതിയും വാങ്ങണമായിരുന്നു. ഇനിമുതൽ അത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ യാത്ര ചെയ്യാം

Facebook Comments Box

By admin

Related Post