Wed. Apr 24th, 2024

മോഡലുകളുടെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Keralanewz.com

കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. അപകടദിവസത്തെ നമ്ബര്‍ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ഹാര്‍ഡ് ഡിസ്‌ക് ഒളിപ്പിച്ചതെന്ന് മരിച്ച അന്‍സി കബീറിന്റെ കുടുംബം ആരോപിച്ചു.

ഹോട്ടലുടമ റോയിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഉടന്‍ വിട്ടയയ്ക്കുകയായിരുന്നെന്നും അന്‍സി കബീറിന്റെ ബന്ധു നസീമുദ്ദീന്‍ പറഞ്ഞു.

നമ്ബര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തിലാണ് അന്‍സി കബീറിന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. അന്‍സി കബീറിന്റേയും അന്‍ജന ഷാജന്റേയും മരണത്തില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്.

Facebook Comments Box

By admin

Related Post