Thu. Apr 25th, 2024

നന്ദി സഖാവേ’; തമിഴിലെ പിണറായി ട്വീറ്റിന് സ്റ്റാലിന്റെ വക മലയാളത്തില്‍ റീട്വീറ്റ്

Keralanewz.com

ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തില്‍ നന്ദി അറിയിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

സ്റ്റാലിന്റെ ജന്മദിനത്തില്‍ ആയിരുന്നു സംഭവം നടന്നത്. എം കെ സ്റ്റാലിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു പിണറായി വിജയന്‍ തമിഴില്‍ ട്വീറ്റ് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍, പിറന്നാള്‍ ആശംസയ്ക്ക് പിന്നാലെയാണ് മലയാളത്തിലുള്ള ട്വീറ്റും എത്തിയത്. മുഖ്യമന്ത്രിയുടെ ട്വീറ്റിന് മറുപടിയായിരുന്നു സ്റ്റാലിന്റെ സ്നേഹ സന്ദേശം. “നന്ദി സഖാവേ”… എന്നായിരുന്നു സ്റ്റാലിന്റെ മറുപടി. മലയാളത്തില്‍ ആണ് തിരിച്ച്‌ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്.

അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം എ സ്റ്റാലിനെ നേരില്‍ കണ്ടാണ് പിണറായി വിജയന്‍ ജന്മദിനാശംസകള്‍ അറിയിച്ചിരുന്നത്. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ആശംസ നേര്‍ന്നിരുന്നു.

‘പ്രിയപ്പെട്ട സ്റ്റാലിനെ നേരില്‍ കണ്ട് ജന്മദിനാശംസകള്‍ നേര്‍ന്നു. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു’ – എന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്.

ഇത് ഉഗ്ര യുദ്ധം; ഭീകരയ്ക്ക് അറുതിയില്ല; പൊലിഞ്ഞത് എത്ര ജീവനുകള്‍ ? ഇന്ന് ഏഴാം ദിനം

അതേസമയം , കഴിഞ്ഞ ദിവസം സ്റ്റാലിന്റെ പുസ്തക പ്രകാശന ചടങ്ങിലും പിണറായി വിജയന്‍ എത്തിയിരുന്നു. മലയാളികളും തമിഴരും ഒരേ മണ്ണിന്റെ മക്കള്‍ ആണെന്ന് പിണറായി പുസ്തക പ്രകാശന ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു. ഈ ബന്ധം കൂടുതല്‍ ശക്തമാക്കി ഉണ്ടെന്നും ഈ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യ നീതി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം കാര്യങ്ങള്‍ക്കായി എല്ലാവരും ഒന്നിച്ച്‌ നില്‍ക്കണം എന്നാണ് പിണറായി വിജയന്‍ ചടങ്ങില്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post