Thu. Apr 25th, 2024

ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു; 17 കാരിക്ക് ദാരുണാന്ത്യം

By admin Mar 2, 2022 #rat poison #tooth paste
Keralanewz.com

മംഗളൂരു> ടൂത്ത് പോസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോ​ഗിച്ച്‌ പല്ല് തേച്ച 17കാരിക്ക് ദാരുണാന്ത്യം. മം​ഗളൂരി സുള്ള്യയിലെ മര്‍കഞ്ച ​ഗ്രാമത്തിലാണ് സംഭവം.

പുത്തൂര്‍ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്ന ശ്രവ്യ ആണ് മരിച്ചത്.

ഫെബ്രുവരി 14 നാണ് ടൂത്ത് പേസ്റ്റിന് പകരം എലിവിഷം കൊണ്ട് ശ്രവ്യ പല്ലുതേച്ചത്. അബദ്ധം മനസ്സിലാക്കി വെള്ളം ഉപയോഗിച്ച്‌ വായ കഴുകുകയും ചെയ്തു. പിറ്റേന്ന് പ്രശ്നമൊന്നും ഉണ്ടായില്ലെങ്കിലും 17ന് വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തുടര്‍ന്ന് പുത്തൂരിലെ ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

Facebook Comments Box

By admin

Related Post