ബി​ജെ​പി എം​എ​ൽ​എ​യു​ടെ മ​ക​ളു​ടെ കൈ​വി​ര​ൽ മു​ൻ കാ​മു​ക​ൻ അ​റു​ത്തെ​ടു​ത്തു

Please follow and like us:
190k

പു​നെ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി എം​എ​ൽ​എ​യു​ടെ മ​ക​ളെ മു​ൻ കാ​മു​ക​ൻ കോ​ള​ജ് കാ​ന്പ​സി​ൽ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും കൈ​വി​ര​ൽ അ​റു​ത്തെ​ടു​ക്കു​ക​യും ചെ​യ്തു. ത​ന്നെ ത​ഴ​യാ​ൻ ശ്ര​മി​ക്കു​ക​യും കോ​ള​ജ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച സ​ഹ​പാ​ഠി​ക​ളാ​യ ര​ണ്ടു പേ​ർ​ക്കും പ​രി​ക്കേ​റ്റു.

എം​ബി​എ വി​ദ്യാ​ർ​ഥി​നി അ​ശ്വ​നി റെ​ഡ്ഡി ബോ​ദ്കു​ർ​വാ​റി​നാ​ണ് (22) പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പു​നെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​നി​യ​വാ​ത്‌​മാ​ൾ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ സ​ഞ്ജീ​വ് റെ​ഡ്ഡി ബോ​ദ്കു​ർ​വാ​റി​ന്‍റെ ഇ​ള​യ​മ​ക​ളാ​ണ് അ​ശ്വ​നി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​യാ​നാ സ്വ​ദേ​ശി​യാ​യ രാ​ജേ​ഷ് പ്ര​വീ​ൺ​കു​മാ​ർ ബ​ക്ഷി​യെ (23) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പു​നെ ബാ​ലാ​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ലി​കോം മാ​നേ​ജ്മെ​ന്‍റി​ൽ‌ എം​ബി​എ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ശ്വ​നി​ക്കു​നേ​രെ തി​ങ്ക​ളാ​ഴ്ച​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. രാ​വി​ലെ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന​വ​ഴി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ക​ഴി​ഞ്ഞ എ​ട്ടു മാ​സ​മാ​യി ഇ​വ​ര്‍ പ​രി​ച​യ​ത്തി​ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ മാ​സം രാ​ജ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് മോ​ശം പെ​രു​മാ​റ്റ​മു​ണ്ടാ​യി. ഇ​തി​നെ​തി​രെ അ​ശ്വി​നി കോ​ള​ജ് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​കാം ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് സൂ​ചി​പ്പി​ച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)