Sat. Apr 20th, 2024

പൊതുജനങ്ങളുടെ പരാതികൾ അതിവേ​ഗം പരിഹരിക്കണം:അനാവശ്യ കാലതാമസം ഒഴിവാക്കണമെന്നും ജലവിഭവ വകുപ്പുമന്ത്രി റോഷി അ​ഗസ്റ്റിൻ

By admin Mar 10, 2022 #news
Keralanewz.com

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾ എത്രയും വേ​ഗം പരിഹരിക്കണമെന്നും അനാവശ്യ കാലതാമസം ഒഴിവാക്കണമെന്നും ജലവിഭവ വകുപ്പുമന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ പറഞ്ഞു. വാട്ടർ അതോറിറ്റി പോങ്ങുംമൂട് സബ്ഡിവിഷൻ പുതിയ  ഒാഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി

കഴക്കൂട്ടം എംഎൽഎ ശ്രീ. കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ന​ഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ആതിര, കൗൺസിലർമാരായ ജോൺസൺ ജോസഫ്, സുരേഷ് കുമാർ, എൽ.എസ്.സാജു, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ(സിഐടിയു) പ്രതിനിധി എസ്. രഞ്ജീവ്, വാട്ടർ അതോറിറ്റി ദക്ഷിണമേഖല ചീഫ് എൻജിനീയർ പ്രകാശ് ഇടിക്കുള, തിരുവനന്തപുരം സർക്കിൾ സൂപ്രണ്ടിം​ഗ് എൻജിനീയർ വി. സജി, പിഎച്ച് ഡിവിഷൻ നോർത്ത് എക്സിക്യുട്ടീവ് എൻജിനീയർ സി.ആർ. ചന്ദ്രകുമാർ, വിവിധ രാഷ്ടീയകക്ഷികളുടെ പ്രതിനിധികൾ എന്നിവർ പ്രസം​ഗിച്ചു

Facebook Comments Box

By admin

Related Post