ചാമംപതാൽ: ആട്ടിൻ കൂടിന് തീ പടർന്ന് 12 ആടുകളും 15 മുയലുകളും വെന്ത് മരിച്ചു. ചാമംപതാൽ കൊച്ചുതുണ്ടിയിൽ ടി കെ. എം അയ്യൂബിൻ്റെ ആട്ടിൻ കൂടിനാണ് തീ പിടിച്ചത്. വ്യാഴാഴ്ച രാവിലെ ആടിന് ഭക്ഷണം ചൂടാക്കുന്നതിനായി കൂടിന് സമീപത്ത് തീ കത്തിച്ചിരുന്നു. ഇതിൽ നിന്ന് തീ പടർന്നതാവാം അപകട കാരണമെന്ന് കരുതുന്നു. 10 വലിയ ആടുകളും 2 ആട്ടിൻകുട്ടികളുമാണ് ചത്തത്. കോഴിക്കൂട് തുറന്ന് വിട്ടിരുന്നതിനാൽ അവ രക്ഷപെട്ടു
ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കിലാക്കുന്നു.വൈകിട്ട് നാലുമണിയോടെയാണ് തീ പടർന്നത് ശ്രദ്ധയിൽപെട്ടത്. കുടിവെള്ള വിതരണത്തിനെത്തിയ അഞ്ചു പറയിൽ ഫൈസലിൻ്റെ നേതൃത്വത്തിൽ തീ അണക്കാൻ ശ്രമിച്ചെങ്കിലും പൂർണ്ണമായും അണക്കാൻ സാധിച്ചില്ല കാഞ്ഞിരപ്പള്ളിയിൽ നിന്ന് അഗ്നി സുരക്ഷാ സേനയെത്തിയാണ് തീ പൂർണ്ണമായും അണച്ചത്
Facebook Comments Box