Thu. Mar 28th, 2024

കാല്‍ നൂറ്റാണ്ടു കൊണ്ട് കേരളത്തെ സ്വര്‍ഗമാക്കുമെന്ന് ധനമന്ത്രി, സില്‍വര്‍ലൈന്‍ ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി, കെഎസ്‌ആര്‍ടിസിയുടെ നവീകരണത്തിന് 1000 കോടി സര്‍വകലാശാലകള്‍ക്ക് 200 കോടി തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിന് 100 കോടി, പുതിയ ഐ.ടി പാര്‍ക്കുകള്‍

By admin Mar 11, 2022 #news
Keralanewz.com

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് അവതരണം നിയമസഭയില്‍ പുരോഗമിക്കുന്നു

25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.

സംസ്ഥാന ബജറ്റ് അവതരണത്തിനിടയിലായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.
കണ്ണൂരും കൊല്ലത്തും പുതിയ ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കും.

‘ആഗോള വക്തരണത്തിന് ബദലായി പുതിയ കേരള മോഡല്‍ നയങ്ങള്‍ വളര്‍ത്താനാണ് ഞങ്ങളുടെ ശ്രമം. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 2022-23 വര്‍ഷത്തില്‍ കേരളം നേരിടേണ്ടി ദുരന്തസമാനമായ സാഹചര്യമായി വിലകയറ്റം മാറുകയാണ്. വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും 2000 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നു.

ഈ സര്‍ക്കാര്‍ ഒരു ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത 25 വര്‍ഷംകൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം വികസിത മധ്യവരുമാന രാഷ്ട്രങ്ങള്‍ സമാനമായി ഉയര്‍ത്താന്‍ കഴിയണം എന്നതാണ് ലക്ഷ്യം. കേരളത്തെ സംബന്ധിച്ച്‌ ഇത് അസാധ്യമായ ഒന്നല്ല. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച്‌ നാടാണ് കേരളം. വികസിത രാജ്യങ്ങളോട് പോലും കിടപിടിക്കുന്ന മനുഷ്യവിഭവശേഷിയും നമുക്കുണ്ട്.
ഇതിനോപ്പം അറിവിന്റെ അനന്തസാധ്യതകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ലക്ഷ്യമിട്ട നേട്ടം ഉദ്ദേശിച്ചതിലും നേരത്തെ പൂര്‍ത്തീകരിക്കാനാകും. ഇതിലേക്കുള്ള ഒരു പുതിയ വികസന കാഴ്ചപാടാണ് ബജറ്റിലൂടെ പ്രഖ്യാപിക്കുന്നത്’ ബാലഗോപാല്‍ പറഞ്ഞു.

അതീജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും മന്ത്രി പറഞ്ഞു. ഇത് നികുതി വരുമാനത്തിലും സമ്ബദ്‌വ്യവസ്ഥയിലും പ്രതിഫലിക്കും. ആഭ്യന്തര നികുതി വരുമാനം വര്‍ധിച്ചെന്നും അദ്ദേഹം അറിയിച്ചു.

വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപയും ആഗോള സാമ്ബത്തിക സെമിനാറിന് 2 കോടി രൂപയും അനുവദിച്ചു. സില്‍വര്‍ലൈന്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 2000 കോടി രൂപയും കെഎസ്‌ആര്‍ടിസിയുടെ നവീകരണത്തിന് 1000 കോടി രൂപയും നീക്കിവച്ചു. സര്‍വകലാശാലകള്‍ക്ക് മൊത്തത്തില്‍ 200 കോടിരൂപയും തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിന് 100 കോടി രൂപയും നീക്കിവച്ചു. ജില്ലാ സ്കില്‍ പാര്‍ക്കുകള്‍ക്കായി 300 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു.
ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുമെന്നും സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 25 കോടി രൂപ നീക്കിവയ്ക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി. നെല്‍കൃഷി വികസനത്തിന് 76 കോടി രൂപ നീക്കിവച്ചു

Facebook Comments Box

By admin

Related Post