കളത്തൂർക്കാരുടെ തമുക്ക് നേർച്ചയും ഓശാനയും .

Please follow and like us:
190k

ഹരിഹരൻ നായർ
സ്പെഷ്യൽ റിപ്പോർട്ടർ
കേരളാ ന്യൂസ് .

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ഉള്ള ഒരു വലിയ ഗ്രാമം ആണ് കളത്തൂർ . മൂന്നു പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന ഈ വലിയ ഗ്രാമത്തിലെ ഏറ്റവും വലിയ ആഘോഷം ഓശാന ഞായർ ആണ് . ജാതി മത ഭേദം അന്യേ ഓശാനയും തമുക്ക് നേർച്ചയും കൊണ്ടാടുന്നു എന്നതാണ് മനോഹാരിത .

കളത്തൂർ മർത്ത മറിയം പള്ളിയിൽ തമുക്ക് നേർച്ച വിതരണം .

ഹിന്ദു സമുദായവും നസ്രാണി സമുദായവും ആഘോഷമാക്കുന്ന തമുക്ക് നേര്ച്ച ഓശാനയുടെ പ്രത്യേകത ആണ് . ഏകദേശം 100 വര്ഷങ്ങള്ക്കും മുന്നേ കളത്തൂർ നിവാസികൾ ബഹുമാനപെട്ട നിധീരിക്കൽ മാർ മാണി കത്തനാർ അവറുകളുടെ നിർദേശ പ്രകാരമാണ് കുറവിലങ്ങാട് മാർത്ത മറിയം പള്ളിയിൽ കളത്തൂർ നിവാസികളുടേതായി ഈ നേര്ച്ച തുടങ്ങിയത് . ആ കാലങ്ങളിൽ ഉണ്ടായിരുന്ന കൊടിയ മത പീഡനങ്ങൾക്കും , യൂദ്ധങ്ങൾക്കും ,രോഗങ്ങൾക്കും അറുതിക്കായി മർത്ത മറിയത്തിനു മുന്നില് കളത്തൂർ നിവാസികൾ നേര്ച്ച നേരുകയാണ് ഉണ്ടായതു . പ്രത്യേക തരത്തിൽ പഴവും ,ശർക്കരയും , വറുത്ത അരിയും ,ചിരണ്ടിയ തേങ്ങയും ചേർത്ത് ഉണ്ടാക്കുന്ന ഈ നേർച്ച ഒരു പ്രത്യേക രുചി തന്നെ ആണ് . സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഫലമാണ് തമുക്ക് നേർച്ച .പള്ളികളിൽ മാത്രമേ ഈ നേർച്ച ഉണ്ടാക്കുവാൻ പാടുള്ളൂ . കളത്തൂർ മർത്തമറിയം പള്ളി , കുറവിലങ്ങാട് മർത്ത മറിയം പള്ളി , കാളികാവ് പള്ളി , സ്ലീവാപുരം ,കാഞ്ഞിരത്താനം എന്ന് വേണ്ട അങ്ങ് ഗൾഫ് നാടുകളിൽ വരെ വിശ്വാസികൾ ഓശാനയും തമുക്ക് നേർച്ചയും ആഘോഷിക്കുന്നു . കളത്തൂർ നിവാസികൾ എവിടെ ഒക്കെ കുടിയേറിയോ അവിടെ എല്ലാം മർത്ത മ റിയത്തോടുള്ള ഈ നേർച്ച പിന്തുടരും .

യൂ കെ യിൽ നേർച്ച ഉണ്ടാക്കുന്ന വിശ്വാസികൾ .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)