Fri. Mar 29th, 2024

ഭാര്യയ്ക്ക് നിരന്തരമര്‍ദ്ദനം: ഭര്‍ത്താവ് അറസ്റ്റില്‍

By admin Mar 15, 2022 #Attack #wife
Keralanewz.com

കരിമണ്ണൂര്‍: ഭാര്യയെ നിന്തരം മര്‍ദ്ദിക്കുന്നെന്ന പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഴുമുട്ടം നെല്ലാനിക്കാട്ട് സിബി ജോര്‍ജിനെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ ഭാര്യ ബിനി അഗസ്റ്റിന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സിബി അകാരണമായി ഭാര്യയെ മര്‍ദ്ദിക്കുമായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. കഴിഞ്ഞ 12ന് രാത്രിയും ഇയാള്‍ ബിനിയെ ക്രൂരമായി മര്‍ദ്ദിച്ചു. അവശയായ ബിനിയെ അടുത്ത വാര്‍ഡിലെ ജനപ്രതിനിധിയും അയല്‍വാസികളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ ഒരു ചെവിയുടെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. ദേഹമാസകലം സിഗരറ്റുകൊണ്ട് പൊള്ളിച്ച പാടുമുണ്ട്.
പത്തുവര്‍ഷം മുമ്ബാണ് ഇവരുടെ വിവാഹം നടന്നത്. സ്‌കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികളും ഉണ്ട്. ഇലക്‌ട്രീഷ്യനായ സിബിക്ക് മദ്യപിക്കാന്‍ പണം തികയാതെ വരുമ്ബോള്‍ പണം ആവശ്യപ്പെട്ടാണ് മര്‍ദ്ദനമുറകള്‍ നടത്തുന്നത്. അഞ്ചുവര്‍ഷം മുമ്ബ് ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതായി ബിനി കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് മദ്യപാനം ഒഴിവാക്കി ഒരുമിച്ചു ജീവിക്കാമെന്ന സിബിയുടെ ഉറപ്പില്‍ ഒരുമിച്ചു താമസിക്കുകയുമായിരുന്നു. വീണ്ടും മര്‍ദ്ദനവും മദ്യപാനവും തുടര്‍ന്നു. ബിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Facebook Comments Box

By admin

Related Post