Thu. Apr 25th, 2024

നടപ്പാക്കാത്ത പദ്ധതികളും കോടികളുടെ ബാധ്യതകളുമാണ് സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയതെന്ന് പ്രതിപക്ഷനേതാവ്

By admin Mar 17, 2022 #kerala #v d satheesan
Keralanewz.com

തിരുവനന്തപുരം: നടപ്പാക്കാത്ത പദ്ധതികളും കോടികളുടെ ബാധ്യതകളുമാണ് സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.

സതീശന്‍. കിഫ്ബിയിലൂടെ അഞ്ചുവര്‍ഷംകൊണ്ട് 50,000 കോടിരൂപയുടെ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നിട്ട്, 70,762 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. 4429 കോടിരൂപയുടെ പദ്ധതിയാണ് പൂര്‍ത്തിയാക്കിയത്. ഇതിന് മോട്ടോര്‍വാഹന നികുതിയില്‍നിന്ന് സെസ് ചുമത്തി 5882 കോടി രൂപ കിഫ്ബിക്ക് നല്‍കി. പിന്നെ എന്തിനാണ് മസാലബോണ്ടിലൂടെയും മറ്റും കോടികളുടെ കടം വാങ്ങിയതെന്നും നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ സതീശന്‍ ചോദിച്ചു.

കോവിഡ് മൂന്നാംതരംഗം നേരിടാന്‍ എം.എല്‍.എ.മാരുടെ ഫണ്ടില്‍നിന്ന് 564 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിച്ചത്. ചെലവഴിച്ചത് 36.20 കോടി. ബാക്കി പണം എം.എല്‍.എ.ഫണ്ടിലേക്ക് തിരികെ നല്‍കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്ന് സതീശന്‍ പറഞ്ഞു.

റീബില്‍ഡ് കേരളയ്ക്ക് 1830 കോടി വകയിരുത്തിയിട്ട് ചെലവഴിച്ചത് 388.13 കോടി രൂപ മാത്രമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ചെലവായത് 68.01 ശതമാനം മാത്രവും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മാര്‍ച്ച്‌ 15 വരെ ചെലവഴിച്ചത് 69.25 ശതമാനവും. സര്‍ക്കാര്‍ പദ്ധതികളുടെ സാമ്ബത്തിക പരിശോധന ധനവകുപ്പ് നടത്തുന്നില്ല. കെ-റെയില്‍ പദ്ധതി ഒരുഘട്ടത്തിലും ധനവകുപ്പ് പരിശോധിച്ചിട്ടില്ല. സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ പദ്ധതികള്‍ നടപ്പാകുന്നുണ്ടോയെന്നു പരിശോധിക്കാന്‍ സമിതിയുണ്ടാക്കണമെന്നും സതീശന്‍ പറഞ്ഞു.

കെ-റെയിലിന്റെ കാര്യം ധനവകുപ്പ് പരിശോധിക്കണം. പ്രതിപക്ഷം എതിര്‍ക്കാനുള്ള പ്രധാന കാരണം അതിന്റെ സാമ്ബത്തിക വശമാണ്. എതിരാളികളെയും സമരങ്ങളെയും അടിച്ചമര്‍ത്താനുള്ള ഉപകരണമായല്ല പോലീസിനെ ഉപയോഗിക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു.

The post നടപ്പാക്കാത്ത പദ്ധതികളും കോടികളുടെ ബാധ്യതകളുമാണ് സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയതെന്ന് പ്രതിപക്ഷനേതാവ്

Facebook Comments Box

By admin

Related Post