Fri. Apr 26th, 2024

രാജ്യത്ത് പെട്രോള്‍ വില ഇന്നും കൂട്ടി, ഒരാഴ്ച കൊണ്ട്‌ഒരു ലിറ്റര്‍ പെട്രോളിന് ആറ് രൂപ 10 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയും വര്‍ധിപ്പിച്ചു

By admin Mar 30, 2022 #news
Keralanewz.com

രാജ്യത്ത് പെട്രോള്‍ വില ഇന്നും കൂട്ടി.പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

ഒരാഴ്ച കൊണ്ട്‌ഒരു ലിറ്റര്‍ പെട്രോളിന് ആറ് രൂപ 10 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയും കൂട്ടി. കഴിഞ്ഞ ചൊവ്വാഴ്ച മുതലായിരുന്നു രാജ്യത്ത് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധന വില കൂട്ടിയത്. ഇന്നലെ പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് കൂട്ടിയത്.

5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചത്. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് ദിവസത്തിനിടെയുള്ള മൂന്നാമത്തെ ഇന്ധനവില വര്‍ധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്.

അതേസമയം, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു

Facebook Comments Box

By admin

Related Post