കെ പി സി സി പ്രസിഡന്റ് ആവാൻ കടിപിടി കൂടി കോൺഗ്രസ് നേതാക്കൾ . പി ടീ തോമസ്, വി ഡി സതീശൻ , ടി എൻ പ്രതാപൻ തുടങ്ങി വി ടി ബൽറാം വരെ അവകാശവാദവും ആയി രംഗത്ത് .

Please follow and like us:
190k

ഉമ്മൻ ചാണ്ടിയും , കെ മുരളീധരനും പിന്മാറിയതോടെ കെ പി സി സി പ്രസിഡന്റ് ആകുവാൻ പിടിവലി മുറുകി . നിരന്തരം മാധ്യമങ്ങളിൽ വിവാദ പ്രസ്താവനകൾ നൽകി പ്രശസ്തർ ആകുവാൻ ആഗ്രഹിക്കുന്ന ഒരു പറ്റം കോൺഗ്രസ് നേതാക്കൾ , സകലമാന അടവുകളും പയറ്റി ഡൽഹിയിൽ കുടി കിടപ്പാരംഭിച്ചു . ഇവരിൽ ഏറ്റവുമ പ്രധാനി ബെന്നി ബെഹനാന് പാര വെച്ച് അദ്ദേഹത്തിന്റെ സീറ്റ് കവർന്നെടുത്ത പി ടി തോമസ് ആണ് . തന്റെ പ്രവർത്തന പാരമ്പര്യവും , ജനപിന്തുണയും കണക്കിൽ എടുത്തു തന്നെ നിയമിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം .

പിന്നെ ഇതിനായി രംഗത്തുള്ളവരിൽ പ്രമുഖർ വി ഡീ സതീശൻ , വി ടി ബൽറാം , ടി എൻ പ്രതാപൻ എന്നിവരാണ് . എന്നാൽ വി ഡി സതീശനെ അംഗീകരിക്കില്ല എന്നാണു എറണാകുളം ജില്ലാ കമ്മറ്റി തന്നെ രാഹുൽ ഗാന്ധിയെ അറിയിച്ചിരിക്കുന്നത് .

എന്നാൽ സംശയത്തിന്റെ നിഴലിൽ ഉള്ള ആരും നേതൃസ്ഥാനത്തു എത്തരുതെന്നാണ് കോൺഗ്രെസ്സിൽ സാധാരണ അണികളുടെ പൊതു വികാരം . കടി പിടി കൂടുന്ന ആരെയും അദ്യക്ഷൻ ആക്കരുത് എന്നാണ് കോൺഗ്രസിലെ പൊതു വികാരം .

എന്നാൽ ഉമ്മൻ ചാണ്ടി നിർദേശിക്കുന്ന പേര് പി സി വിഷ്‌ണുനാഥ്‌ എക്സ് എം എൽ എ യുടെ ആണ് . എ ഗ്രൂപ്പിൽ തന്നെ കെ സി ജോസഫ് , ബെന്നി ബഹനാൻ എന്നിവരും പരിഗണനയിൽ ഉണ്ട് . എ കെ ആൻ്റണി നിർദേശിക്കുന്ന പേര് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ ആണ് . എന്നാൽ ഇവരെല്ലാം തന്നെ നിലവിൽ എം എൽ എ അല്ല എങ്കിൽ എം പീ സ്ഥാനം വഹിക്കുന്നവർ ആണ് . ഒരേ സമയം രണ്ടു സ്ഥാനങ്ങൾ വേണ്ട എന്നാണ് ഹൈ കമാൻഡ് നിലപാട് .

അങ്ങനെ എങ്കിൽ ഒരു പക്ഷെ ബെന്നി ബഹനാൻ , പി സി വിഷ്ണുനാഥ്‌, കെ സുധാകരൻ ഇവരിൽ ആരെങ്കിലും ആവും തിരഞ്ഞെടുക്കപ്പെടുക . ഇതിൽ കെ സുധാകരൻ ഐ പക്ഷക്കാരനും , ഉമ്മൻ ചാണ്ടി വിരുദ്ധനും ആയതു കൊണ്ട് സാധ്യത കുറവാണ് .

രമേശ് ചെന്നിത്തല വിഭാഗം മുന്നിൽ വെക്കുന്ന പേരുകൾ ജോസഫ് വാഴക്കൻ , അടൂർ പ്രകാശ് , പന്തളം സുധാകരൻ എന്നിവയാണ് . എന്നാൽ ഇവരിൽ ആർക്കും ജനപ്രീതി ഇല്ല എന്നത്രെ ആന്റണിയുടെ ഉപദേശം . കെ വി തോമസ് , ടി എൻ പ്രതാപൻ , പി സി ചാക്കോ , ശശി തരൂർ എന്നീ പേരുകളും കോൺഗ്രസ് വേദികളിൽ ചർച്ച ആവുന്നുണ്ട് .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

33total visits,1visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)