Fri. Mar 29th, 2024

ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ പ്രഥമ അവാർഡ്‌ മന്ത്രി റോഷി അഗസ്റ്റിനും പ്രൊഫ. പി.ജെ.കുര്യനും ഡോ. ആന്റണി പി.ജോസഫിനും

By admin Apr 5, 2022 #news
Keralanewz.com

കോട്ടയം: ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ 2021-ലെ എക്സലെൻസ്‌ അവാർഡുകൾക്ക്‌ മന്ത്രി റോഷി അഗസ്റ്റിൻ, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ, ബോട്‌സ്വാന ഗെബ്രോൺ യൂണിവേഴ്‌സിറ്റി കോളേജ്‌ ഓഫ്‌ ലോ ആൻഡ്‌ െപ്രാഫഷണൽ സ്റ്റഡീസ്‌ മാനേജിങ്‌ ഡയറക്ടർ ഡോ. ആന്റണി പി.ജോസഫ്‌ എന്നിവർക്ക്‌. അൻപതിനായിരം രൂപാവീതവും ഫലകവും അടങ്ങുന്ന അവാർഡ്‌ േമയ്‌ മാസം കോട്ടയത്തുനടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും

എം.ജി.യൂണിവേഴ്‌സിറ്റി മുൻ വൈസ്‌ ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, കുടമാളൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടനകേന്ദ്രം ആർച്ച്‌ പ്രീസ്റ്റ്‌ റവ.ഡോ.മാണി പുതിയിടം, കോട്ടയം പ്രസ്‌ ക്ളബ്ബ്‌ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്ടർ തേക്കിൻകാട്‌ ജോസഫ്‌ എന്നിവരാണ്‌ അവാർഡ്‌ ജേതാക്കളെ തിരഞ്ഞെടുത്തത്‌

Facebook Comments Box

By admin

Related Post