Fri. Apr 26th, 2024

കെ.എം മാണിയുടെ ഓർമ്മകൾക്ക് മുമ്പിൽ പൂക്കൾ അർപ്പിച്ച് ഏപ്രിൽ ഒൻപതിന് കോട്ടയം തിരുനക്കരയിൽ കെ.എം മാണി സ്മൃതി സംഗമം

By admin Apr 5, 2022 #news
Keralanewz.com

കോട്ടയം : കെ.എം മാണിയുടെ ഓർമ്മകൾക്ക് മുന്നിൽ പൂക്കൾ അർപ്പിച്ച് ഏപ്രിൽ ഒൻപതിന് തിരുനക്കരയിൽ കെ.എം മാണി സ്മൃതി സംഗമം നടക്കും. പതിവ് പരിപാടികൾ എല്ലാം ഒഴിവാക്കി , വ്യത്യസ്തമായാണ് കേരള കോൺഗ്രസ് പിറവി കൊണ്ട തിരുനക്കര മൈതാനത്ത് കെ.എം മാണി സ്മൃതി സംഗമം നടക്കുന്നത്. സംസ്ഥാനതലത്തിൽ ഒരൊറ്റ പരിപാടി സംഘടിപ്പിച്ച് , കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷം നടത്താനാവാതെ പോയ കെഎം മാണിയുടെ അനുസ്മരണ ചടങ്ങ് അവിസ്മരണീയമാക്കാൻ ഒരുങ്ങുകയാണ് കേരള കോൺഗ്രസ് (എം)


കോവിഡിനെ തുടർന്ന് കെഎം മാണിയുടെ യുടെ ഒന്നാം ചരമ വാർഷികവും രണ്ടാം ചരമ വാർഷികവും ആചരിക്കാൻ സാധിച്ചിരുന്നില്ല. ഈ കഴിഞ്ഞ രണ്ടു വർഷവും ചെറു ചടങ്ങുകൾ മാത്രമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ഈ വർഷം വിപുലമായ രീതിയിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനാണ് കേരള കോൺഗ്രസിന്റെ പദ്ധതി


തിരുനക്കര മൈതാനത്ത് തയ്യാറാക്കിയ പ്രത്യേക വേദിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ എത്തി പുഷ്പാർച്ചന നടത്തുന്ന അതിഗംഭീരമായ പരിപാടിയാണ് ഇക്കുറി നടക്കുക. കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ മാണിയും, മന്ത്രി റോഷി അഗസ്റ്റിനും മറ്റ് ജനപ്രതിനിധികളും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ സംഗമത്തിന്റെ ഭാഗമായി തിരുനക്കരയിൽ ഉപവാസം ഇരിക്കും. പതിവ് പ്രസംഗങ്ങളോ അനുസ്മരണ പ്രഭാഷണങ്ങളോ ഉണ്ടായിരിക്കുകയില്ല. ഇതിനെല്ലാം പുറമേ വിവിധ ദേശഭക്തിഗാന ആലാപനവും കെഎം മാണിയുടെ  ചിത്രത്തിലെ പുഷ്പാർച്ചനയും ആയിരിക്കും ചടങ്ങുകളായി നടക്കുക


സംസ്ഥാനത്തിന് വിവിധ ജില്ലയിൽ നിന്നുള്ള കേരള കോൺഗ്രസ് പ്രവർത്തകരും പ്രതിനിധികളും കൃത്യമായ ഇടവേളകളിൽ തിരുനക്കരയിൽ എത്തി കെഎം മാണിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ അടക്കമുള്ളവർ പരിപാടികളിൽ പങ്കെടുക്കും. വിപുലമായ പരിപാടികളാണ് ആണ് ഇതിന്റെ ഭാഗമായി കോട്ടയത്ത് ഒരുക്കിയിരിക്കുന്നത്. തയ്യാറെടുപ്പുകൾ എല്ലാം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്

 
വാര്‍ഡ് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ത്രിതല, സഹകരണ ജനപ്രതിനിധികളും, പോഷകസംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കും. മറ്റ് ജില്ലകളില്‍ നിന്നുള്ള നേതാക്കളും, പ്രവര്‍ത്തകരും തിരുനക്കര മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ കെ.എം മാണിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും

ചടങ്ങില്‍ വെച്ച് ഓരോ ജില്ലയിലും കുറഞ്ഞത് ഒരു കാരുണ്യഭവനമെങ്കിലും നിര്‍മ്മിക്കുന്നതിനുള്ള പ്രഖ്യാപനവും നടത്തുന്നതിനാണ് പദ്ധതി. കെഎം മാണിയുടെ മൂന്നാം ചരമം ദിനാചരണത്തിന്റെ ഭാഗമായി ലോയേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സമ്മാനിക്കുന്ന ലീഗൽ എക്സലൻസി അവാർഡ് ദാനം ഗവർണർ പി എസ് ശ്രീധരൻ പിള്ള കൊച്ചിയിൽ നിർവഹിക്കും. ഏപ്രിൽ ഏഴ് വ്യാഴാഴ്ച വൈകിട്ട് നാലിനാണ് പരിപാടി നടക്കുക

Facebook Comments Box

By admin

Related Post