Fri. Apr 19th, 2024

ഏഴ് ദിവസം കൊണ്ട് 35 ലക്ഷം; വിവാദങ്ങളിൽ കുടുങ്ങാതെ മികച്ച കളക്ഷനോടെ കെഎസ്ആർടിസി സ്വിഫ്റ്റ് മുന്നോട്ട്

By admin Apr 20, 2022 #news
Keralanewz.com

വിവാദങ്ങൾ വഴിമുടക്കിയില്ല. മികച്ച കളക്ഷനോടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് യാത്ര തുടരുകയാണ്. ഏഴ് ദിവസം കൊണ്ട് 35 ലക്ഷം രൂപയുടെ കളക്ഷനാണ് സ്വിഫ്റ്റ് ബസ് നേടിയത്. ( ksrtc swift 7 days collection )ഏപ്രിൽ 11 നാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചത്. ഏപ്രിൽ 17 വരെയുള്ള സർവീസുകളുടെ കളക്ഷനെടുത്താൻ 35,38,291 രൂപയാണ് സ്വിഫ്റ്റ് ബസ് നേടിയത്. ബംഗളൂരുവിലേക്കുള്ള സർവീസുകളാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത്.

ദീർഘദൂര സർവീസുകൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ കാര്യക്ഷമമായ സേവനങ്ങളും ലഭ്യമാക്കുന്നതാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ലിമിറ്റഡ്. പുതിയ സംരംഭത്തിന്റെ ഭാഗമായി 8 എസി സ്ലീപ്പർ വോൾവോ ബസുകളും 20 എസി പ്രീമിയം സീറ്റർ ബസുകളും 88 നോൺ എസി ഡീലക്‌സ് ബസുകളും ഉൾപ്പെടെ116 ബസുകൾ അനുവദിച്ചു. കൂടാതെ ഈ വർഷം തന്നെ 50 ഇലക്ട്രിക് ബസുകളും 310 സിഎൻജി ബസുകളും കൂടി അനുവദിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.

മറ്റ് ബസ് സർവീസുകളെ അപേക്ഷിച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസിന്റെ ടിക്കറ്റ് നിരക്ക് കുറവാണ്. ബംഗളൂരുവിലേക്ക് പ്രൈവറ്റ് ബസുകൾ 3999 രൂപ വാങ്ങുമ്പോൾ കെഎസ്ആർടിസി സ്വിഫ്റ്റ് ഈടാക്കുന്നത് 3100 രൂപയാണ്.

ടിക്കറ്റ് ഓൺലൈനായും ബുക്ക് ചെയ്യാം

ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും ‘Ente KSRTC’ എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാം. തൽക്കാൽ ടിക്കറ്റുകളും, അഡീഷണൽ സർവീസ് ടിക്കറ്റുകളും ഓൺലൈൻ വഴി ലഭ്യമാകും

Facebook Comments Box

By admin

Related Post