Sat. Apr 20th, 2024

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ സുഹൃത്ത് ശരത് അറസ്റ്റില്‍

By admin May 17, 2022 #news
Keralanewz.com

തെളിവുകള്‍ നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണ്.

അറസ്റ്റ് ചെയ്ത ശരത്തിനെ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ചു. ശബ്ദ സാംപിള്‍ പരിശോധിച്ചാണ് ശരത്താണ് ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്ന് കണ്ടെത്തിയത്.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ഇയാള്‍ക്കെതിരേ അന്വേഷണം തുടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും ശരത്ത് പ്രതിയാണ്

Facebook Comments Box

By admin

Related Post