Thu. Mar 28th, 2024

സംഘടന പ്രവർത്തന കരുത്തുമായി കടുത്തുരുത്തി നിയോജക മണ്ഡലത്തെ തോമസ് റ്റി കീപ്പുറം നയിക്കും

By admin May 19, 2022 #news
Keralanewz.com

കേരളാ കോൺഗ്രസ് (എം) ന്റെ നെടുംകോട്ടയെ ഇനി തോമസ് റ്റി കീപ്പുറം നയിക്കും. കേരള കോൺഗ്രസ് (എം)കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തോമസ് റ്റി കീപ്പുറം കേരള യൂത്ത് ഫ്രണ്ട് വയലാ യൂണിറ്റ് പ്രസിഡന്റ് ആയി രാഷ്ടീയ പ്രവർത്തനം ആരംഭിച്ചു. യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം കേരള കോൺഗ്രസ് ഇലയ്ക്കാട് (മരങ്ങാട്ടുപിള്ളി) മണ്ഡലം സെക്രട്ടറി കടപ്ളാമറ്റം പഞ്ചായത്ത് രൂപീകരിച്ചനാൾ മുതൽ 25 വർഷക്കാലം കേരള കോൺഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം പ്രസിഡന്റ്, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ സംഘടനാ രംഗത്തും KTUC മണ്ഡലം പ്രസിഡന്റ് ജില്ലാ നിർവാഹക സമതി അംഗം എന്ന നിലയിൽ ട്രേഡ് യൂണിയൻ രംഗത്തും  27 വർഷക്കാലം ത്രിതല പഞ്ചായത്ത് രംഗത്തും പ്രതിഭ തെളിയിച്ചു.

കടപ്ലാമറ്റം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കടപ്ലാമറ്റം പഞ്ചായത്ത് അംഗം, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സംസ്ഥാന ഫിലിം ഡെവലപ്പ്മെന്റ് കോപ്പറേഷൻ ഡയറക്ടർ ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തുടങ്ങിയ വിപുലമായ പ്രവർത്തന മേഖലകളിൽ മികവ് തെളിയിച്ചു

Facebook Comments Box

By admin

Related Post