Thu. Mar 28th, 2024

മൂന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ രണ്ട് മരണം

By admin May 19, 2022 #news
Keralanewz.com

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ കാര്‍ കൊക്കയിലേക്ക് പതിച്ച്‌ രണ്ട് മരണം. ആന്ധ്രാപ്രദേശില്‍ നിന്ന് മൂന്നാറിലേക്ക് വന്ന കാറാണ് നിയന്ത്രണം വിട്ട് ആയിരം അടി താഴ്ചയിലേക്ക് പതിച്ചത്.എട്ട് മാസം പ്രായമുള്ള നൈസ, 32കാരനായ നൗഷാദ് എന്നിവരാണ് മരിച്ചത്.

എട്ടുപേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. ചിന്നക്കനാല്‍ ഭാഗത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്നു വാഹനം. കനത്ത മൂടല്‍ മഞ്ഞിനെയും പ്രതികൂല കാലാവസ്ഥയെയും തുടര്‍ന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍ പെടുകയായിരുന്നു.

കാര്‍ ഗ്യാപ്‌റോഡില്‍ നിന്നും തെന്നി മാറി ബൈസണ്‍വാലി റോഡിലേക്ക് പതിക്കുകയായിരുന്നു. എട്ടര മാസം പ്രായമുള്ള കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രമാധ്യേയാണ് നൗഷാദ് മരിച്ചത്.

സമീപത്തെ തോട്ടങ്ങളില്‍ ജോലി ചെയ്‌തിരുന്ന തൊഴിലാളികളാണ് വാഹനം കൊക്കയിലേക്ക് പതിക്കുന്നത് കണ്ടതും രക്ഷാപ്രവര്‍ത്തനം നടത്തിയതും.

രണ്ട് വാഹനങ്ങളിലായി മൂന്നാര്‍ സന്ദര്‍ശിക്കാന്‍ എത്തിയ സംഘത്തിന്‍റെ വാഹങ്ങളില്‍ ഒന്നാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. ശാന്തന്‍പാറ പോലീസും മൂന്നാര്‍ പോലീസും മേല്‍നടപടികള്‍ സ്വികരിച്ചു

Facebook Comments Box

By admin

Related Post