Thu. Mar 28th, 2024

ഹെല്‍മറ്റ് ധരിക്കുമ്ബോള്‍ സ്ട്രാപ്പ് കെട്ടണം, ഐ എസ് ഐ മാര്‍ക്ക് വേണം ഇല്ലെങ്കില്‍ ജൂണ്‍ ഒന്നു മുതല്‍ കടുത്തപിഴ

By admin May 21, 2022 #news
Keralanewz.com

ലര്‍ക്കും ഒരലങ്കാരം പോലെയാണ് ഹെല്‍മറ്റ്. ചിലര്‍ കയ്യിലോ ബൈക്കിലോ കൊളുത്തിയിട്ടു കൊണ്ടാവും യാത്ര ചെയ്യുന്നത്.

മറ്റു ചിലര്‍ ശിരസ്സില്‍ വച്ചാല്‍ തന്നെ സ്ട്രാപ്പ് കെട്ടുകയോ നന്നായി ഉറപ്പിച്ചു വയ്ക്കുകയോ ചെയ്യാറില്ല. ഇനി മുതല്‍ അത്തരം ഉടായിപ്പുകാര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. ഉചിതമായ രീതിയില്‍ ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് 2000 രൂപ വരെ പിഴ. മോട്ടോര്‍ വാഹന നിയമത്തിലാണ് പുതിയ ഭേദഗതി.

ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഹെല്‍മറ്റിന്റെ സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം.

സ്ട്രാപ്പ് കെട്ടാതെയിരിക്കുന്നത് അടക്കം ഉചിതമായ രീതിയില്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നാല്‍ 2000 രൂപ വരെ പിഴ ഈടാക്കാനാണ് മോട്ടോര്‍ വാഹനനിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ബിഐഎസ് അല്ലെങ്കില്‍ ഐഎസ്‌ഐ മാര്‍ക്ക് ഇല്ലാത്ത ഹെല്‍മറ്റ് ധരിച്ചാലും പിഴ ചുമത്തും. മോട്ടോര്‍ വാഹനനിയമത്തിലെ 194 ഡി വകുപ്പ് അനുസരിച്ചാണ് നടപടി സ്വീകരിക്കുക.

ഓരോ നിയമലംഘനത്തിനും ആയിരം രൂപയാണ് പിഴ ചുമത്തുക. നിയമം അനുസരിച്ച്‌ മൂന്ന് മാസം വരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും വ്യവസ്ഥ ഉണ്ട്. അംഗീകാരമില്ലാത്ത ഹെല്‍മറ്റുകള്‍ ധരിക്കുന്നത് നിരോധിച്ചത് 2021 ജൂണ്‍ ഒന്നുമുതലാണ്

Facebook Comments Box

By admin

Related Post