Wed. Apr 24th, 2024

ബിസിനസ് അക്കൗണ്ട് ഉപയോക്താക്കൾക്ക് മെസേജിങ് സുഗമമാക്കാനായി ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ നൽകാൻ വാട്സാപ്

By admin May 21, 2022 #news
Keralanewz.com

ഗമമാക്കാനായി ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ നൽകാൻ വാട്സാപ്. ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം സേവനങ്ങളുടെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസ് സംഘടിപ്പിച്ച കോൺഫറൻസിൽ സിഇഒ മാർക്ക് സക്കർബർഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡവലപ്പർമാർക്ക് ഈ സേവനം ഉപയോഗിച്ച് തങ്ങളുടെ ആവശ്യത്തിനനുസരിച്ച് മെസേജിങ് രീതികൾ പരിഷ്കരിക്കാം. നിലവിൽ വാട്സാപ്പിന് ഉപയോക്തൃസേവന ചാറ്റിനും മറ്റുമായി എപിഐ സേവനമുണ്ട്. ഇതുവഴി മെറ്റയ്ക്ക് വരുമാനവുമുണ്ട്

പെയ്ഡ് സർവീസായി ചില സേവനങ്ങൾ വാട്സാപ് ബിസിനസ് ഉപയോക്താക്കൾക്കായി നൽകാൻ‍ പദ്ധതിയുണ്ടെന്നും സക്കർബർഗ് അറിയിച്ചു. 10 ഉപകരണങ്ങളിൽ വരെ ചാറ്റ് ഒരേസമയം നിയന്ത്രിക്കാനുള്ള സൗകര്യം, വെബ്സൈറ്റുകൾക്കായി പ്രത്യേക ‘ക്ലിക്ക് ടു ചാറ്റ്’ ലിങ്കുകൾ തുടങ്ങിയവയാണ് ഇത്

Facebook Comments Box

By admin

Related Post