Wed. Apr 24th, 2024

സർക്കാർ സ്‌കൂളുകളിലും പ്രവേശനത്തിന് തലവരിപ്പണം; കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

By admin May 21, 2022 #news
Keralanewz.com

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിലടക്കം പ്രവേശനത്തിന് തലവരിപ്പണം വാങ്ങുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എയ്ഡഡ്- അൺ എയ്ഡഡ് സ്‌കൂളുകളിലും ക്യാപ്പിറ്റേഷൻ ഫീ വാങ്ങുന്നുണ്ട്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. ഇതിന്റെ പൂർണ ഉത്തരവാദിത്തം സ്‌കൂൾ അധികൃതർക്കാണെന്നും ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നൽകി.

അഡ്മിഷൻ സമയത്ത് ഒരുതരത്തിലുള്ള ക്യാപ്പിറ്റേഷൻ ഫീയും വാങ്ങരുത്. ചില സ്‌കൂളുകൾ ടി സി തടഞ്ഞുവയ്ക്കുന്നതായും ശ്രദ്ധയിൽ പെട്ടു. ഇതും നിയമവിരുദ്ധമാണ്. പരാതികൾ അന്വേഷിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു

Facebook Comments Box

By admin

Related Post