Sat. Apr 20th, 2024

രാജ്യത്ത് ഏറ്റവും മികച്ച ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാമത്

By admin May 25, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: രാജ്യത്ത്ഏറ്റവും മികച്ച ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാമത്.ഐ എ എന്‍ എസ് – സീ വോട്ടര്‍ സര്‍വേയിലാണ് പിണറായി രണ്ടാമത് എത്തിയത്.മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് 42 ശതമാനം പേരാണ്.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് മികച്ച മുഖ്യമന്ത്രി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പേരുടെ പിന്തുണയുള്ളത്.41 ശതമാനം പേര്‍ സംതൃപ്തര്‍ എന്ന പറയുന്നതിനോടൊപ്പം 44 ശതമാനം പേര്‍ ഒരു പരിധിവരെ തൃപ്തരാണെന്ന് പറഞ്ഞു. അങ്ങനെ, ഫലത്തില്‍, പ്രതികരിച്ചവരില്‍ 85 ശതമാനം പേര്‍ സ്റ്റാലിന്റെ പ്രകടനത്തില്‍ തൃപ്തി പ്രകടിപ്പിച്ചപ്പോള്‍ അഭിമുഖത്തില്‍ 13 ശതമാനം പേര്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന നിലയില്‍ 39 ശതമാനം പേരുടെ പിന്തുണയാണുള്ളത്.അതേസമയം 43 ശതമാനം പേര്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മയുടെ പ്രകടനത്തില്‍ സംതൃപ്തരാണെന്ന് പറയുമ്ബോള്‍ 37 ശതമാനം പേര്‍ ഒരു പരിധിവരെ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടു.

രണ്ടും ചേര്‍ത്ത് പ്രതികരിച്ചവരില്‍ 80 ശതമാനം പേരും സംസ്ഥാന സര്‍ക്കാര്‍ തലവനെന്ന നിലയില്‍ ശര്‍മ്മയുടെ പ്രകടനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു.

പിണറായി ഭരണത്തില്‍ 42 ശതമാനം പേര്‍ സംതൃപ്തരാണെന്ന് പറയുമ്ബോള്‍ 39 ശതമാനത്തിലധികം പേര്‍ ഒരു പരിധിവരെ തൃപ്തരാണെന്ന് പറഞ്ഞു.ആകെ 81 ശതമാനം പേരാണ് പിണറായി വിജയന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരായിട്ടുള്ളത്.

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി, അസം എന്നിവിടങ്ങളിലാണ് സര്‍വെ നടത്തിയത്.അതേസമയം കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിയുന്നു എന്നതാണ് സര്‍വെയില്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ 40 ശതമാനം പേര്‍ അതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ 17 ശതമാനം ആളുകള്‍ക്ക് മാത്രമേ പൂര്‍ണ തൃപ്തിയുള്ളൂ

Facebook Comments Box

By admin

Related Post

You Missed